Sunday December 04, 2016
Latest Updates

ടാറ്റയും ഡോക്കോമോയും വഴിപിരിയുന്നു; ഓഹരികള്‍ വിറ്റഴിച്ച് കമ്പനി ജപ്പാനിലേക്ക് മടങ്ങുന്നു

ടാറ്റയും ഡോക്കോമോയും വഴിപിരിയുന്നു; ഓഹരികള്‍ വിറ്റഴിച്ച് കമ്പനി ജപ്പാനിലേക്ക് മടങ്ങുന്നു

മുംബൈ: ഇന്ത്യന്‍ ടെലികോം രംഗത്തെ പ്രമുഖരായ ടാറ്റയും ഡോക്കോമോയും വഴിപിരിയുന്നു. ജപ്പാന്‍ കമ്പനിയായ എന്‍ ടി ടി ഡോക്കോമോയ്ക്ക് ടാറ്റയില്‍ 26 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം പ്രതീക്ഷിച്ച ലാഭം നല്‍കാത്തതിനാല്‍ കമ്പനി ഇന്ത്യ വിടാന്‍ തീരുമാനിക്കുകയായിരുന്നു. 2009 ലാണ് ഡോക്കോമോ ടാറ്റയുമായി ചേര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

സ്വകാര്യ കമ്പനികളില്‍ ഐഡിയ,വോഡാഫോണ്‍,എയര്‍ടെല്‍ എന്നീ കമ്പനികളും പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലും തന്നെയാണ് ഇന്ത്യന്‍ ടെലികോം മേഖല അടക്കി വാഴുന്നത്. ഇന്റര്‍നെറ്റ് നിരക്കിലും കോള്‍ നിരക്കിലും ഒട്ടേറെ ഇളവുകള്‍ നല്കിയിട്ടും ഇന്ത്യയില്‍ ശക്തമായ വേരോട്ടമുള്ള ടാറ്റ പോലെ ഒരു കമ്പനിയുടെ പിന്തുണ ലഭിച്ചിട്ടും ഡോക്കോമോയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ പിടിച്ച് നില്ക്കാനായില്ല.

ഉപഭോക്താക്കളുടെ എണ്ണത്തില്‍ ജപ്പാനില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന കമ്പനിയാണ് ഡോക്കോമോ. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടെലികോം രംഗത്ത് ഇനിയും നഷ്ടം സഹിച്ച് തുടരേണ്ടതില്ലെന്നാണ് ഡോക്കോമോയുടെ തീരുമാനം. ടാട്ടയിലെ മുഴുവന്‍ ഓഹരികളും വിറ്റഴിച്ചാല്‍ ഉടന്‍ ഡോക്കോമോ ഇന്ത്യ വിടും.

 

 

Scroll To Top