Wednesday December 07, 2016
Latest Updates

‘ടാക്‌സ് റീഫണ്ട് വേണോ?’ റവന്യൂ വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പ് വ്യാപകമാകുന്നു

‘ടാക്‌സ് റീഫണ്ട് വേണോ?’ റവന്യൂ വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പ് വ്യാപകമാകുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ റവന്യൂ വകുപ്പിന്റെ പേരില്‍ വ്യാപക തട്ടിപ്പ് അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. റവന്യൂ വകുപ്പില്‍ നിന്നെന്ന വ്യാജേന മൊബൈല്‍ സന്ദേശങ്ങള്‍ അയച്ച് ആളുകളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി എടുക്കുന്നതാണ് തട്ടിപ്പ്. റവന്യൂ വകുപ്പിന്റെ പേരില്‍ വരുന്ന വ്യാജ സന്ദേശത്തില്‍ ഒരു വെബ് സൈറ്റിലേക്ക് നയിക്കുന്ന ലിങ്ക് ഉണ്ടാകും. ഈ ലിങ്കില്‍ പ്രവേശിക്കുന്നതോടെ വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെടും. ടാക്‌സ് റീഫണ്ട് നല്‍കുന്നതിന്റെ ആവശ്യത്തിലേക്ക് എന്ന വ്യാജേനയാണ് വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെടുന്നത്. വിശ്വസനീയമെന്ന് തോന്നാവുന്ന ഈ സന്ദേശം കാണുന്നവര്‍ വ്യക്തി വിവരങ്ങള്‍ കൈമാറുകയും തട്ടിപ്പിന് ഇരയാകുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസമാണ് റവന്യൂ അധികൃതര്‍ക്ക് ഈ തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ചത്. റവന്യൂ ഒരിക്കലും ഇത്തരം മൊബൈല്‍ സന്ദേശങ്ങള്‍ അയച്ച് ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടാറില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ടാക്‌സ് റീഫണ്ട് ലഭിക്കേണ്ടവര്‍ ലോക്കല്‍ റവന്യൂ ഓഫീസുമായി ബന്ധപ്പെട്ട് മാത്രമേകാര്യങ്ങള്‍ ചെയ്യാവൂ എന്നും റവന്യൂ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

ഇത്തരം തട്ടിപ്പ് സന്ദേശങ്ങളില്‍ വിശ്വസിച്ച് സ്വകാര്യ വിവരങ്ങള്‍ കൈമാറിയവര്‍ എത്രയും വേഗം ബാങ്കുമായും ക്രെഡിറ്റ് കാര്‍ഡ് എജന്‍സിയുമായും ബന്ധപ്പെടണമെന്ന് റവന്യൂ അധികൃതര്‍ ആവശ്യപ്പെട്ടു.

Scroll To Top