Monday December 05, 2016
Latest Updates

ടാക്‌സി സര്‍വീസ്: കേസില്‍ കുടുങ്ങിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ആലോചന

ടാക്‌സി സര്‍വീസ്: കേസില്‍ കുടുങ്ങിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ആലോചന

ഡബ്ലിന്‍: ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതികളായ ടാക്‌സിഡ്രൈവര്‍മാര്‍ക്കെതിരെ ഗാര്‍ഡയുടെ നടപടി ഊര്‍ജിതമാക്കി . യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ലൈംഗിക കുറ്റകൃത്യങ്ങളില്‍
പ്രതിയായിട്ടുള്ള ടാക്‌സി ഡ്രൈവര്‍ക്ക് ഇനി ടാക്‌സി ഓടിക്കാന്‍ അനുമതി നല്‍കില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ടാക്‌സി ഡ്രൈവര്‍മാരാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഈ നടപടി. ഈ ആഴ്ച മുതല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ടാക്‌സി
ഡ്രൈവര്‍മാര്‍ക്കെതിരെ ഗാര്‍ഡ നടപടി തുടങ്ങും.

നടപടി സ്വീകരിക്കേണ്ട ടാക്‌സി ഡ്രൈവര്‍മാരുടെ പട്ടിക തയ്യാറാക്കി വരികയാണെന്ന് ഗാര്‍ഡ അധികൃതര്‍ അറിയിച്ചു. പൊതുഗതാഗത മന്ത്രി അലന്‍ കെല്ലിയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരായ നടപടി പ്രഖ്യാപിച്ചത്.ഇതിന് പുറമെ കൃത്യമായ ഫിറ്റ്‌നസ് ഇല്ലാത്ത വാഹനത്തില്‍ ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ക്കെതിരയും നിയമവിരുദ്ധമായി ടാക്‌സി ഓടിക്കുന്നവര്‍ക്കെതിരെയും
നടപടി ഉണ്ടാകും. അയര്‍ലണ്ടില്‍ ടാക്‌സി ഓടിക്കുന്നവരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള അധികം പേരില്ല. എങ്കിലും ഒരു ചെറിയ വിഭാഗം ക്രിമിനല്‍ പശ്ചാത്തലമുള്ള ടാക്‌സി ഡ്രൈവര്‍മാര്‍ യാത്രക്കാര്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഈ പശ്ചാത്തലത്തിലാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഗാര്‍ഡയും പൊതുഗതാഗത വകുപ്പും തീരുമാനിച്ചത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ടാക്‌സി ഓടിക്കുന്നതില്‍ നിന്ന് വിലക്കുന്നതിന് പുറമെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Scroll To Top