Saturday December 03, 2016
Latest Updates

ടാക്സ് തര്‍ക്കം: തങ്ങള്‍ അയര്‍ണ്ടിനോട് പ്രതിബദ്ധതയുള്ളവരാണെന്ന് ആപ്പിള്‍

ടാക്സ് തര്‍ക്കം: തങ്ങള്‍ അയര്‍ണ്ടിനോട് പ്രതിബദ്ധതയുള്ളവരാണെന്ന് ആപ്പിള്‍

ഡബ്ലിന്‍:അയര്‍ലണ്ടും ലോകോത്തര ടെക്നോളജി കമ്പനിയായ ആപ്പിളുമായി ടാക്സ് സംബന്ധിച്ച പ്രശ്നത്തില്‍ കമ്പനി ചീഫ് എക്സിക്യുട്ടിവ് ടിം കുക്കിന്റെ പ്രതികരണം. തങ്ങളുടെ കമ്പനി അയര്‍ലണ്ടിനോട് പ്രതിബദ്ധതയുള്ളതാണ് എന്നാണ് അദ്ദേഹം പ്രധാനമന്ത്രി എന്‍ഡ കെന്നിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയത്. രാജ്യത്ത് ആപ്പിള്‍ കമ്പനി പ്രവര്‍ത്തിക്കുന്നതിന് പ്രധാനമന്ത്രിയും എല്ലാ പിന്തുണയും നല്‍കി.

ആപ്പിളില്‍ നിന്നും 13 ബില്ല്യണ്‍ യൂറോ ടാക്സായി ഈടാക്കണമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ ഈയിടെ അയര്‍ലണ്ടിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ തുക സ്വീകരിക്കേണ്ടതില്ല എന്നായിരുന്നു ധനമന്ത്രി മൈക്കല്‍ നൂനാന്റെ നിലപാട്.

Scroll To Top