Friday December 02, 2016
Latest Updates

ടര്‍ക്കിഷ് എയര്‍ലൈന്‍സിന് ബോംബ് ഭീഷണി 

ടര്‍ക്കിഷ് എയര്‍ലൈന്‍സിന് ബോംബ് ഭീഷണി 

ഇസ്താംപൂള്‍:ബോംബ് ഭീഷണിയെ തുടര്‍ന്ന് ടര്‍ക്കിഷ് എയര്‍ലൈന്‍സ് അടിയന്തിരമായി താഴെയിറക്കി. രണ്ട് ദിവസത്തനിടെ ഇത് രണ്ടാം തവണയാണ് എയര്‍ലൈന്‍സിന് ബോംബ് ഭീഷണിയുണ്ടായത്. 250 പേരുമായി ബ്രസീലിലേക്ക് പോകുകയായിരുന്ന ടര്‍ക്കിഷ് വിമാനമാണ് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് അടിയന്തിരമായി ലാന്‍ഡ് ചെയ്തത്.

ഇസ്താംപൂളില്‍ നിന്ന് സാവോ പോളോയ്ക്ക് പോകുകയായിരുന്ന വിമാനത്തിന്റെ ടോയിലറ്റില്‍ നിന്ന് ബോംബ് എന്നെഴുതിയ ഒരു കടലാസ് ലഭിച്ചെന്ന് എയര്‍ലൈന്‍സ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഫ്‌ളൈറ്റ് എമര്‍ജന്‍സി ലാന്‍ഡിംഗിന് അനുവാദം തേടിയത്. നോര്‍ത്ത് ആഫ്രിക്കന്‍ നഗരത്തിലെ ഒരു വിമാനത്താവളത്തിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം വിമാനം സുരക്ഷിതമാണെന്ന് കണ്ടെത്തിയ ഉടന്‍ സാവോ പോളോയിലേക്കുള്ള യാത്ര തുടര്‍ന്നു.
ഞായറാഴ്ച്ചയും സമാനമായ സംഭവം ഉണ്ടായതിനെ തുടര്‍ന്ന് ഇസ്താംപൂളിലേക്ക്‌പോകുകയായിരുന്ന ടര്‍ക്കിഷ് വിമാനം പറന്നുയര്‍ന്ന ഉടനെ തന്നെ തിരിച്ചിറക്കിയിരുന്നു. സി ഫോര്‍ കാര്‍ഗോ എന്നായിരുന്നു വിമാനത്തിലെ ടോയ്‌ലറ്റിന്റെ ഡോറില്‍ എഴുതി ഒട്ടിച്ചു വെച്ചിരുന്നത്.
വിമാനം നിലത്തിറക്കി പരിശോധിച്ചെങ്കിലും സ്‌ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

Scroll To Top