Saturday December 03, 2016
Latest Updates

ടയോട്ടയുടെ ഹൈഡ്രജന്‍ സെഡാന്‍ അടുത്ത വര്‍ഷം

ടയോട്ടയുടെ ഹൈഡ്രജന്‍ സെഡാന്‍ അടുത്ത വര്‍ഷം

ടയോട്ടയുടെ ഹൈഡ്രജന്‍ കാര്‍ വരുന്നു. ഹൈഡ്രജന്‍ ഇന്ധനമായി ഓടുന്ന സെഡാന്‍ വിപണിയില്‍ ഇറക്കാനാണ് ടയോട്ടയുടെ ആലോചന. ആദ്യമായി പര് ഹൈബ്രിഡ് കാര്‍ വാണിജ്യ അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിച്ച കമ്പനിയും ടയോട്ടയാണ്. 2015 ജൂലൈയ്ക്ക് മുമ്പ് ടയോട്ടയുടെ ഹൈഡ്രജന്‍ സെഡാന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ടോക്കിയോ മോട്ടോര്‍ ഷോയില്‍ കണ്‍സപ്റ്റ് മോഡലായി ഈ കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഏകദേശം 41 ലക്ഷം രൂപയാണ് ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില. ടാങ്കില്‍ ഉയര്‍ന്ന മര്‍ദ്ദത്തില്‍ ശേഖരിച്ചുവയ്ക്കുന്ന ഹൈഡ്രജന്‍ ഓക്‌സിജനുമായി സംയോജിപ്പിക്കുമ്പോഴുണ്ടാകുന്ന ഊര്‍ജമാണ് ഹൈഡ്രജന്‍ സെഡാനുകളില്‍ ഇന്ധനമായി ഉപയോഗിക്കുക. വായു മലിനീകരണം ഉണ്ടാകില്ല എന്നതാണ് ഹൈഡ്രജന്‍ സെഡാന്റെ ഏറ്റവും വലിയ പ്രത്യേകത. 20 വര്‍ഷം നീണ്ട ഗവേഷണത്തിന്റെ ഫലമായാണ് ടയോട്ട ഹൈഡ്രജന്‍ സെഡാന്‍ വികസിപ്പിച്ചത്.

Scroll To Top