Sunday December 11, 2016
Latest Updates

ജോസ് തെറ്റയില്‍ കേസില്‍ പുതിയ വിവാദം :’സി ഡി പുറത്തു വിടാന്‍ യുവതി അനുവദിച്ചത് മൂന്നു കോടിയുടെ വാഗ്ദാനം കേട്ട് ,കിട്ടിയത് 80 ലക്ഷം’

ജോസ് തെറ്റയില്‍ കേസില്‍ പുതിയ വിവാദം :’സി ഡി പുറത്തു വിടാന്‍ യുവതി അനുവദിച്ചത് മൂന്നു കോടിയുടെ വാഗ്ദാനം കേട്ട് ,കിട്ടിയത് 80 ലക്ഷം’

അങ്കമാലി :ജോസ് തെറ്റയിലിലുമായി ബന്ധപ്പെട്ട ലൈംഗീകാപവാദ കേസില്‍ മൂന്നു കോടി രൂപ വാഗ്ദാനം ചെയ്താണ് സി ഡി പുറത്തു വിടാന്‍ യുവതിയുടെ അനുവാദം നേടിയതെന്ന് വാര്‍ത്തകള്‍ .എന്നാല്‍ 80 ലക്ഷം രൂപ മാത്രമേ യുവതിക്ക് കിട്ടിയുള്ളുവത്രേ . ‘നാടക ‘വിവാദത്തില്‍ അഭിനയിച്ചതിന്റെ ബാക്കി തുക തേടി യുവതി ഇപ്പോള്‍ അലച്ചിലിലാണ്

ഭരണതലപ്പത്തുള്ളവരുടെ ആശീര്‍വാദത്തോടെ കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാരായ രണ്ടു ജനപ്രതിനിധികളാണ് അണിയറയില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ വിവാദത്തില്‍പ്പെട്ട യുവതിക്ക് പറഞ്ഞുറപ്പിച്ച തുക നല്‍കിയില്ല. മലബാര്‍ മേഖലയിലെ ചില യു.ഡി.എഫ്. ഘടകകക്ഷി നേതാക്കളുടെ പക്കല്‍ ഇതിനുള്ള തെളിവുകളുണ്ടെന്നും സൂചനകളുമുണ്ട്.. .വാര്‍ത്ത പുറത്തുവരുന്നതിനു മുമ്പ് ഒരാഴ്ചയോളം ഇവര്‍ മാലിക്കുമായും വിവാദത്തിലുള്‍പ്പെട്ട യുവതിയുമായും ചര്‍ച്ച നടത്തി. ഇതിന്റെ ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവാണ് ചില ഘടകകക്ഷിനേതാക്കളുടെ പക്കലുള്ളത്.

സോളാര്‍ വിവാദത്തില്‍ അകപ്പെട്ട മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായ ഏറണാകുളത്തെ നേതാവിന്റെ സഹായത്തോടെ നടത്തിയ തന്ത്രമായിരുന്നു തെറ്റയിലിന് എതിരെയുള്ള ആരോപണം എന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു .

കോഴിക്കോട് സ്വദേശിയായ മാലിക് എന്നയാളുടെ കൈവശം എത്തപ്പെട്ട സി ഡി യാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള സംഘം മാലിക്കിനോട് വിലപറഞ്ഞു വാങ്ങിയത് .മദ്യ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള ഒരു സംഘത്തില്‍ നിന്നും പിരിച്ചെടുത്ത് മൂന്നു കോടി മാലിക്കിന് കൊടുക്കുകയും ചെയ്തു .എന്നാല്‍ മാലിക്ക് തന്ത്രപരമായി യുവതിയെ കബളിപ്പിച്ചു ഒരു കോടി ഇരുപതു ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ നാലുലക്ഷത്തോളം രൂപ വേണമെന്നറിഞ്ഞതോടെയാണ് യുവതി വീണ്ടും ബാക്കി തുകയക്കായി മാലിക്കിനെ സമീപിച്ചത് .എന്നാല്‍ തുക നല്കാനാവില്ലെന്ന് മാലിക്ക് അറിയിച്ചതോടെ യുവതി പഴയ ഇടനിലക്കാരെ വീണ്ടും പരാതിയുമായി സമീപിച്ചതായാണ് വിവരം

Scroll To Top