Friday December 09, 2016
Latest Updates

ജോഷിയ്ക്കും കുടുംബത്തിനും കില്‍ഡയര്‍ മലയാളി കമ്മ്യുണിറ്റി യാത്രയയപ്പ് നല്‍കി

ജോഷിയ്ക്കും കുടുംബത്തിനും കില്‍ഡയര്‍ മലയാളി കമ്മ്യുണിറ്റി യാത്രയയപ്പ് നല്‍കി

കില്‍ഡയര്‍ :കില്‍ഡയറില്‍ നിന്നും ഓസ്‌ട്രേലിയയിലെ പെര്‍ത്തിലേക്ക് കുടിയേറുന്ന ജോഷിക്കും ഭാര്യ ആല്‍ഫിക്കും കില്‍ഡയര്‍ മലയാളി കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.

കില്‍ഡയറിലെ ആദ്യകാല മലയാളികളിലൊരാളും , ജാതിമതഭേദമെന്യേ ഏതൊരു കൂട്ടായ്മയിലും, സംഘടനാപ്രവര്‍ത്തനങ്ങളിലും, പ്രാര്‍ത്ഥനാ ഗ്രൂപ്പുകളിലും നിറ സാന്നിദ്ധ്യവുമായിരുന്ന ജോഷിതോമസിനും കുടുംബത്തിനും 
കില്‍ഡയര്‍ മലയാളീ കമ്മ്യുണിറ്റിയുടെ ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ്‌ജോഷിക്ക് യാത്രയയപ്പ് നല്കിയത്. യാത്രയയപ്പ് സമ്മേളനത്തില്‍ കണ്‍വീനര്‍ ജിജി ജോണ്‍സണ്‍ഉപഹാരം നല്കുകയും യാത്രാമംഗളങ്ങള്‍ നേരുകയും ചെയ്തു.

മുത്തുക്കുടകളും മാവേലിയും പുലികളിയുമൊക്കെയായി നടന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന പരിപാടിയില്‍ സഹപ്രവര്‍ത്തകരുടെ ആശംസകളും സ്വാദിഷ്ടമായ ഓണസദ്യയും നടത്തപ്പെട്ടു. ടോം ജോസ് ജോഷിയുടെയും കുടുബത്തിന്റെയും സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞു.

കോട്ടയം കടപ്ലാമറ്റം സ്വദേശിയാണ് ജോഷി. കില്‍ഡയറിലെ ആഷ് ലി ലോഡ്ജിലെ CNMആയിരുന്നു ആല്‍ഫി. മക്കള്‍ഡിലന്‍, അന്ന

jy kil

jiji kil

Scroll To Top