Saturday December 03, 2016
Latest Updates

ജോലി തട്ടിപ്പിനിരയായ മലയാളി നഴ്‌സുമാര്‍ ആശുപത്രി ഉപരോധിച്ചു

ജോലി തട്ടിപ്പിനിരയായ മലയാളി നഴ്‌സുമാര്‍ ആശുപത്രി ഉപരോധിച്ചു

ന്യൂഡല്‍ഹി: ജോലി തട്ടിപ്പിന് ഇരയായ മലയാളി നഴ്‌സുമാര്‍ ഡല്‍ഹിയിലെ ഇ.എസ്.ഐ ആശുപത്രി ഉപരോധിച്ചു. ഇ.എസ്.ഐ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്ക് എത്തിയ നഴ്‌സുമാരാണ് കബളിപ്പിക്കപ്പെട്ടത്. അമ്പതോളം മലയാളി നഴ്‌സുമാര്‍ വഞ്ചിതരായി. നോയിഡയിലെ ഒരു സ്വകാര്യ ഏജന്‍സി മുഖേനയാണ് നഴ്‌സുമാര്‍ ആശുപത്രിയില്‍ ജോലിക്ക് എത്തിയത്.

24,000 ശമ്പളം വാഗ്ദാനം ചെയ്താണ് ഏജന്‍സി ഇവരെ ഡല്‍ഹിയില്‍ എത്തിച്ചത്. എന്നാല്‍ തിങ്കളാഴ്ച ജോലിക്ക് കയറുന്നതിനായി എത്തിയപ്പോഴാണ് വാഗ്ദാനം ചെയ്ത ശമ്പളത്തിന്റെ പകുതി പോലും ലഭിക്കില്ലെന്ന് വ്യക്തമായത്. തിങ്കളാഴ്ച ജോലിക്ക് ഹാജരായ നഴ്‌സുമാരോട് 10, 300 മാത്രമേ ശമ്പളം ലഭിക്കൂ എന്നും അതില്‍ തന്നെ പലവിധ കുറവുകള്‍ക്ക് ശേഷം 6000 രൂപയെ കയ്യില്‍ കിട്ടൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇതേതുടര്‍ന്നാണ് പ്രകോപിതരായ നഴ്‌സുമാര്‍ ആശുപത്രി ഉപരോധിച്ചത്. ഇന്ന് അന്തിമ തീരുമാനം അറിയിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഈ തീരുമാനം അറിയാനുള്ള കാത്തിരിപ്പിലാണ് മലയാളി നഴ്‌സുമാര്‍. നാട്ടിലെ ജോലി രാജി വച്ചാണ് ഭൂരിപക്ഷം പേരും ഡല്‍ഹിയില്‍ എത്തി ചതിക്കപ്പെട്ടത്.

Scroll To Top