Friday December 09, 2016
Latest Updates

ജോലിസ്ഥലത്തെ ലൈംഗിക പീഡനത്തിനിരയായ യുവതി പേടിച്ച് അവധിയെടുത്തു : അവധിക്കാലത്തെ ശമ്പളം നല്‍കാന്‍ കോടതി വിധി

ജോലിസ്ഥലത്തെ ലൈംഗിക പീഡനത്തിനിരയായ യുവതി പേടിച്ച് അവധിയെടുത്തു : അവധിക്കാലത്തെ ശമ്പളം നല്‍കാന്‍ കോടതി വിധി

ഡബ്ലിന്‍ :ജോലിസ്ഥലത്തെ ലൈംഗിക ചൂഷണത്തില്‍പ്പെട്ടുപോയ യുവതിക്ക് രണ്ടുവര്‍ഷത്തെ ശമ്പളം നഷ്ടപരിഹാരം നല്‍കാന്‍ ഈക്വാളിറ്റി ട്രിബ്യൂണല്‍. കമ്പനി നടത്തിയ ഒരു പാര്‍ട്ടിയില്‍ വച്ച് തന്റെ സൂപ്പര്‍ വൈസറുടെ പീഡനത്തിനിരയാവുകയായിരുന്നു പെണ്‍കുട്ടി.

ജോലിയില്‍ പ്രവേശിച്ചതിന് ശേഷം നടന്ന സംഭവമായതിനാല്‍ കമ്പനി യുവതിക്ക് €29,756 (2വര്‍ഷത്തെ യുവതിയുടെ ശമ്പളം)നഷ്ടപരിഹാരം നല്‍കണമെന്ന് ട്രിബ്യൂണല്‍ കോടതി വിധിച്ചു. വിധിയില്‍ കമ്പനിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. 2008 ജൂണിലാണ് യുവതി തന്റെ അമ്മ ജോലി ചെയ്തിരുന്ന റീടെയിലര്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്.

അശ്ലീല ചുവയുള്ള സംഭാഷണങ്ങള്‍ പലപ്പോഴും തന്റെ സൂപ്പര്‍വൈസറുടെ അടുക്കല്‍ നിന്നുണ്ടയിട്ടുന്‌ടെന്നു യുവതി പറഞ്ഞു. യുവതി ഒരു മോശം പെണ്ണാ ണെന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് മേലുദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടാവാറ്. ലൈംഗിക സംഭാഷണങ്ങള്‍ കൊണ്ട് അവര്‍ തന്നെ മാനസീകമായി വേദനിപ്പിച്ചിരുന്നെന്നു യുവതി പറഞ്ഞു. തന്റെ അമ്മയോടും തന്നെ കുറിച്ച് വളരെ മോശമായി സംസാരിച്ചു.

2010ലാണ് സംഭവത്തിനാസ്പദമായ സ്റ്റാഫ് പാര്‍ട്ടി നടന്നത്. പീഡനം നടന്നത് പുറത്തറിയരുതെന്നു ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞു. ഈ സംഭവത്തിന് ശേഷം താന്‍ കടുത്ത മാനസീക സംഘര്‍ഷം അനുഭവിക്കുകയണെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

കസ്റ്റമര്‍ അഡ്വൈസര്‍ ആയി കമ്പനിയില്‍ ജോലി തുടരുകയാണ് യുവതിയെ പീഡിപ്പിച്ച ആള്‍. എന്നാല്‍, തുടര്‍ച്ചയായി അവധിയെടുത്തത്തിന്റെ പേരില്‍ യുവതിയെ കമ്പനിയില്‍ നിന്നും പുറത്താക്കിയിരുന്നു. അഡ്വൈസര്‍ക്കെതിരെ കമ്പനി നടപടികളൊന്നും സ്വീകരിക്കാത്തതില്‍ ട്രിബ്യൂണല്‍ അതൃപ്തി രേഖപ്പെടുത്തി.

‘കമ്പനി ഈ ലൈംഗിക ചൂഷണത്തെ കുറിച്ച വിശദമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ അയ്യാള്‍ക്കിതിനകം തന്നെ തക്ക ശിക്ഷ ലഭിക്കുമായിരുന്നു.’ ഈക്വാലിറ്റി ഓഫീസര്‍ സ്റ്റീഫന്‍ ബോണ്‍ലന്റെര്‍ വിധി പ്രസ്താവനയ്ക്കിടയില്‍ പറഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തിയെ കടുത്ത രീതിയില്‍ വിമര്‍ശിക്കുകയും ചെയ്തു.

Scroll To Top