Sunday December 04, 2016
Latest Updates

ജോലിയ്ക്കിടയിലെ വീഴ്ച്ചകള്‍ :ജീവനക്കാരെ പരോക്ഷമായി കുറ്റപ്പെടുത്തി എച്ച് എസ് ഇ തലവന്റെ തുറന്ന കത്ത് ,എതിര്‍പ്പുമായി സംഘടനകള്‍

ജോലിയ്ക്കിടയിലെ വീഴ്ച്ചകള്‍ :ജീവനക്കാരെ പരോക്ഷമായി കുറ്റപ്പെടുത്തി എച്ച് എസ് ഇ തലവന്റെ തുറന്ന കത്ത് ,എതിര്‍പ്പുമായി സംഘടനകള്‍

ഡബ്ലിന്‍ :രോഗികളുമായി ബന്ധപ്പെടുന്ന കാര്യങ്ങള്‍ എത്ര അപകടാവസ്ഥയിലായാലും അത് സത്യസന്ധമായ രീതിയില്‍ രോഗികളുടെ ബന്ധുക്കളെ പറഞ്ഞുമനസിലാക്കണമെന്ന നിര്‍ദ്ദേശവുമായി എച്ച്എസ്ഇ തലവന്‍ ടോണി ഒ’ബ്രിയാന്‍ രംഗത്ത്.
ആരോഗ്യ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്റ്റാഫംഗങ്ങള്‍ക്കുമായി ഒ’ബ്രിയാന്‍ നല്‍കിയിരിക്കുന്ന കത്തിലാണ് മുന്നേ പറ്റിയ തെറ്റുകള്‍ ഇനിയും ആവര്‍ത്തിക്കപ്പെടരുതെന്നും രോഗികളോടും അവരുടെ ബന്ധുക്കളോടും എത്ര കഠിനമായ സാഹചര്യമാണെങ്കിലും അറിയിക്കാന്‍ മടിക്കരുതെന്നും പറഞ്ഞിരിക്കുന്നത്.
പോര്‍ട്ടലീഷ് ജനറല്‍ ആശുപത്രിയില്‍ വച്ച് മരിച്ച കൊച്ചുകുഞ്ഞുങ്ങളുടെ ഡോക്യുമെന്ററി ആര്‍ടിഇയില്‍ കഴിഞ്ഞ ആഴ്ച്ച വന്നതിന്റെ അടിസ്ഥാനത്തിലാണ് ഒ’ബ്രിയാന്‍ എച്ച്എസ്ഇ സ്റ്റാഫുകള്‍ക്കും എച്ച്എസ്ഇ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സംഘടനകള്‍ക്കും ഇത്തരത്തില്‍ ഒരു കത്ത് നല്‍കിയിരിക്കുന്നത്.
ഇത്തരത്തിലുള്ള ഒട്ടനേകം തെറ്റുകളും ആവര്‍ത്തിക്കുന്നുണ്ടെന്നും അതിനാല്‍ പുതിയ തരം ആരോഗ്യ സംഘടനകള്‍ക്കായുള്ള ഒരുക്കങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും ടോണി ഒ’ബ്രിയാന്‍ പറയുന്നു. അതില്‍ എച്ച്എസ്ഇക്ക് മുന്‍പുള്ള കാലഘട്ടവും പ്രാധാന്യമുള്ളതാണെന്നും സംസ്‌കാരത്തിന് വേണ്ടി തങ്ങളുടെ കടമകള്‍ സ്വീകരിക്കാന്‍ തയ്യാറാവണമെന്നും ചെയ്തിരുന്ന ജോലികളില്‍ ഒരു മാറ്റം ഉണ്ടാക്കണമെന്നും കൂടാതെ വളരെ ആത്മാര്‍ത്ഥമായ രീതിയിലുള്ള സംരക്ഷണം രോഗിക്കു നല്‍കുന്നതിനായി പരസ്പരം സഹകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും ഒ’ബ്രിയാന്‍ കത്തില്‍ വ്യക്തമാക്കി.
രോഗികള്‍ ഏറ്റവും മോശമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണെങ്കില്‍ അത് അവരുടെ ബന്ധുജനങ്ങളോട് കൃത്യമായും സത്യസന്ധമായും അറിയിക്കണമെന്നും കൂടുതല്‍ സുരക്ഷയും ശ്രദ്ധയും രോഗിക്കു നല്‍കണമെന്നും ഒ’ബ്രിയാന്‍ അറിയിക്കുന്നു.
തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അവിടെ ആരോഗ്യ സേവനങ്ങളുടെ മേലുള്ള പൊതുജന വിശ്വാസമാണ് നശിപ്പിക്കപ്പെടുന്നതെന്നും അത് ജനങ്ങളുടെ സമീപനത്തെ തന്നെ മാറ്റിക്കളയുമെന്നും അത് വഴി വീണ്ടും സേവനങ്ങളുടെ ഗുണനിലവാരം ഇല്ലാതാവുകയാണ് ചെയ്യുകയെന്നും കത്തില്‍ ഒ’ബ്രിയാന്‍ വിശദമാക്കുന്നുണ്ട്. ഇത്തരം പരാജയങ്ങളും വീഴ്ച്ചകളും വളരെ ആത്മാര്‍ത്ഥമായും ശ്രദ്ധയോടും കൂടി ദിവസവും ജോലി ചെയ്യുന്ന സ്റ്റാഫുകളുടെ പ്രവര്‍ത്തനത്തെക്കൂടി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഗികളെയും അവരുടെ കുടുംബത്തേയും അവര്‍ പ്രതീക്ഷിക്കുന്ന രീതിയില്‍തന്നെ ചികിത്സിക്കുകയും ശ്രദ്ധിക്കുകയും വേണമെന്ന് ഒ’ബ്രിയാന്‍ ആഹ്വാനം ചെയ്തും.
ചിലസമയങ്ങളില്‍ തീരെ പ്രതീക്ഷിക്കാത്തതരം വീഴ്ച്ചകള്‍ സംഭവിക്കാമെന്നും അപ്പോള്‍ രോഗികളെ കൈകാര്യം ചെയ്യാന്‍ വളരെ പ്രയാസം നേരിടേണ്ടി വരുമെന്നും അതിനാല്‍ എല്ലാ സ്റ്റാഫുകളും എല്ലാ രോഗികളുടെയും കാര്യത്തിലും ശ്രദ്ധ നല്‍കണമെന്നും രോഗികളെ സ്വന്ത്കാരെപ്പോലെ തന്നെ കണ്ട് സൂഷ്മമായ കരുതലുകളും അവര്‍ക്ക് നല്‍കണമെന്നും ഒ’ബ്രിയാന്‍ പറയുന്നു.
പോര്‍ട്ട്‌ലീഷ് ആശുപത്രിയില്‍ വച്ച് സംഭവിച്ചതുപോലുള്ള കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്നും അതിനാല്‍ തന്നെ രോഗികളുടെ അവസ്ഥയെക്കുറിച്ച് കൃത്യമായ രീതിയിലുള്ള വിവരങ്ങള്‍തന്നെ രോഗികളുടെ ബന്ധുക്കളെ അറിയിക്കണമെന്നും ഒ’ബ്രിയാന്‍ പറഞ്ഞു.
മുന്‍പ് സംഭവിച്ച തെറ്റുകളുടെ പരിണിത ഫലങ്ങളും പേരുദോഷവും എക്കാലവും തങ്ങളെ പിന്തുടരുമെന്നും ഒ’ബ്രിയാന്‍ പറഞ്ഞു. എന്നാല്‍ തന്റെ കത്ത് ആരെയും കുറ്റപ്പെടുത്താന്‍ വേണ്ടി അല്ലെന്നും വീണ്ടും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സ്റ്റാഫുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണെന്നും ഒ’ബ്രിയാന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആരോഗ്യ വകുപ്പിലെ ഒട്ടേറെ സംഘടനകള്‍ ഓ ബ്രിയാന്‍ ജീവനക്കാരെ ആവശ്യമില്ലാതെ പഴി ചാരുകയാണ് എന്ന അഭിപ്രായം ഉയര്‍ത്തിക്കഴിഞ്ഞു .

Scroll To Top