Saturday December 10, 2016
Latest Updates

ജോലിത്തിരക്ക് ഒഴിഞ്ഞിട്ട് മതി പ്രസവമെന്ന് വനിതാ ജീവനക്കാരോട് ആപ്പിളും ഫെയ്‌സ്ബുക്കും

ജോലിത്തിരക്ക് ഒഴിഞ്ഞിട്ട് മതി പ്രസവമെന്ന് വനിതാ ജീവനക്കാരോട് ആപ്പിളും ഫെയ്‌സ്ബുക്കും

സിലിക്കാന്‍ വാലി: ഗര്‍ഭധാരണം നീട്ടിവയ്ക്കാന്‍ വനിതാ ജീവനക്കാര്‍ക്ക് വന്‍ വാഗ്ദാനങ്ങളുമായി ആപ്പിളും ഫെയ്‌സ്ബുക്കും. പിന്നീട് ഗര്‍ഭം ധരിക്കുന്നതിനായി അണ്ഡം സൂക്ഷിക്കുന്നതിനുള്ള മുഴുവന്‍ ചെലവും കമ്പനി വഹിക്കുമെന്നാണ് പുതിയ വാഗ്ദാനം.പ്രസവത്തെ തുടര്‍ന്ന് വനിതാ ജീവനക്കാര്‍ സ്ഥാപനം വിടുന്നത് ഒഴിവാക്കാനാണ് ടെക് ഭീമന്മാര്‍ ഈ വാഗ്ദാനം മുന്നോട്ട് വച്ചത്.

യൌവ്വന കാലത്ത് അണ്ഡം എടുത്ത് സൂക്ഷിക്കുകയും ജോലി തിരക്ക് ഒഴിഞ്ഞിട്ട് പിന്നീട് പ്രസവിക്കാമെന്നുമാണ് ആപ്പിളും ഗൂഗിളും വനിതാ ജീവനക്കാരോട് പറയുന്നത്. അണ്ഡം ശേഖരിച്ച് അണ്ഡബാങ്കില്‍ സൂക്ഷിക്കുന്നതിന് പതിനായിരം ഡോളറോളം ചെലവ് വരും പ്രതിവര്‍ഷം 500 ഡോളര്‍ വേറെയും ചെലവഴിക്കണം. ഇതിന് വേണ്ടിവരുന്ന ഭീമമായ ചെലവ് കമ്പനികള്‍ വഹിക്കാമെന്നാണ് വാഗ്ദാനം. 20,000 ഡോളര്‍ വരെയാണ് ഫെയ്‌സ്ബുക്ക് ഓരോ വനിതാ ജീവനക്കാരിയുടെയും അണ്ഡം ശേഖരിക്കുന്നതിനായി നല്‍കുന്നത്.

വരുന്ന ജനുവരി മുതല്‍ പദ്ധതിക്ക് തുടക്കമാകും. ഇത് കൂടാതെ കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന ജീവനക്കാര്‍ക്കും ഫെയ്‌സ്ബുക്ക് ധനസഹായം നല്‍കും. ഗര്‍ഭധാരണം നീട്ടി വയ്ക്കുന്നത് സ്ത്രീകള്‍ക്ക് കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സഹായകമാകുമെന്ന് ഫെയ്‌സ്ബുക്ക് ഹീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറില്‍സ് സാന്‍ഡ്ബര്‍ഗ് പറഞ്ഞു.

Scroll To Top