Thursday December 08, 2016
Latest Updates

ജോലിക്കിടെ പത്രം വായിച്ച ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി ജീവനക്കാരന്റെ പണിപോയി

ജോലിക്കിടെ പത്രം വായിച്ച ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി ജീവനക്കാരന്റെ പണിപോയി

ഡബ്ലിന്‍: ജോലിക്കിടെ പത്രം വായിച്ച ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി ജീവനക്കാരന്റെ പണിപോയി. ഐ.സി.ടി.സി യുകെ ലിമിറ്റഡിന്റെ ജീവനക്കാരനായ റോഡ്‌നി മോങ്ക്‌സ് എന്നയാളെയാണ് കമ്പനി പുറത്താക്കിയത്. അച്ചടക്ക നടപടിയെ ചോദ്യം ചെയ്ത് ഇയാള്‍ എംപ്ലോയ്‌മെന്റ് അപ്പീല്‍സ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും പുറത്താക്കിയ നടപടി ട്രിബ്യൂണല്‍ ശരി വയ്ക്കുകയായിരുന്നു. അച്ചടക്ക നടപടി നീതികരിക്കാനാകില്ലെന്ന മോങ്ക്‌സിന്റെ വാദം അദ്ദേഹത്തിനു തെളിയിക്കാനായില്ലെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. 

അമേരിക്കന്‍ എയര്‍ലൈന്‍സില്‍ വന്നിറങ്ങിയ യാത്രക്കാരുടെ ലഗേജുകള്‍ നോക്കുന്ന ജോലിക്കിടെയാണ് ഇയാള്‍ പത്രം വായിച്ച അലസമായി ഇരുന്നത്. മോങ്ക്‌സ് സെക്യൂരിറ്റി ജോലിക്കിടെ പത്രം വായിച്ചിരിക്കുന്നത് നേരിട്ട് കണ്ട അമേരിക്കന്‍ എയര്‍ലൈന്‍സ് മാനേജര്‍ തന്നെയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.സി.ടി.സി യുകെ മോങ്ക്‌സിനെ പുറത്താക്കുകയായിരുന്നു. 

ഇയാള്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന് വേണ്ടി ബാഗേജ് ഒബ്‌സര്‍വറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2011 ജൂണിലാണ് പുറത്താക്കല്‍ നടപടിക്ക് ആധാരമായ സംഭവം നടന്നത്. ആദ്യ ഘട്ടത്തില്‍ ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുകയും പിന്നീട് പുറത്താക്കുകയുമായിരുന്നു. 

Scroll To Top