Sunday December 04, 2016
Latest Updates

ജോയ്‌സ് ജോര്‍ജ് എംപിക്കെതിരെ കേസെടുക്കേണ്ടന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജോയ്‌സ് ജോര്‍ജ് എംപിക്കെതിരെ കേസെടുക്കേണ്ടന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ജോയ്‌സ് ജോര്‍ജ് എംപിക്കെതിരെ കേസെടുക്കേണ്ടന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. ജോയ്‌സിന്റെത് നിയമത്തിന് അപ്പുറമുള്ള കാര്യമാണ്. മാറേണ്ടത് അദ്ദേഹത്തിന്റെ മനസാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ജോയ്‌സിനെതിരെ കേസെടുക്കേണ്ടന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായും തിരുവഞ്ചൂര്‍ അറിയിച്ചു. ഇടുക്കി മാമാലക്കണ്ടത്തെ കലുങ്ക് പൊളിച്ചത് പൊളിച്ചത് സന്ദര്‍ശിക്കാന്‍ എത്തിയ തിരുവഞ്ചൂരിനെ ജോയിസ് ജോര്‍ജ് എംപിയുടെ നേതൃത്വത്തില്‍ തടഞ്ഞതിനെതിരെ കേസെടുത്തിരുന്നു.

ജോയിസിനെതിരെയും കണ്ടാല്‍ അറിയാവുന്ന 25 പേര്‍ക്ക് എതിരെയുമാണ് കേസ് എടുത്തത്. എംപിയുടെ നേതൃത്വത്തില്‍ മന്ത്രിയെ തടഞ്ഞതിനെച്ചൊല്ലി സംഘര്‍ഷം ഉണ്ടാകുകയും. തുടര്‍ന്ന് ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എംപിയുടെ വാഹനം തടഞ്ഞ് ജോയിസിനെ കയ്യേറ്റം ചെയ്തതായും ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് കേസേടുക്കേണ്ടന്ന് തിരുവഞ്ചൂര്‍ നിര്‍ദ്ദേശം നല്‍കിയത്.

Scroll To Top