Sunday December 04, 2016
Latest Updates

ജോണ്‍ ബ്രിട്ടാസ് നായകനാകുന്ന സിനിമയുടെ റിലീസ് നാളെ

ജോണ്‍ ബ്രിട്ടാസ് നായകനാകുന്ന സിനിമയുടെ റിലീസ് നാളെ

കൊച്ചി :മാധ്യമ പ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസ് ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രമാണ് വെള്ളിവെളിച്ചം. ചിത്രം നാളെ റിലീസ് ചെയ്യും. മധു കൈതപ്രമാണ് ചിത്രത്തിന്റെ സംവിധായകന്‍. രമേശ് നമ്പ്യാരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഇനിയ നായികയാകുന്ന ചിത്രത്തില്‍ ടിനി ടോം, സുരാജ് വെഞ്ഞാറമൂട്, രവീന്ദ്രന്‍, ലാലു അലക്‌സ്, കരമന സുധീര്‍, ശ്രിജിത്ത് രവി, ഗീതാ പൊതുവാള്‍ തുടങ്ങിയവരും അഭിനയിക്കുന്നു. പൂര്‍ണമായും മസ്‌ക്കറ്റില്‍ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നോവലിസ്റ്റ് സി.വി.ബാലകൃഷ്ണന്റേത് ആണ്.

Scroll To Top