Friday December 09, 2016
Latest Updates

ജോണ്‍ ബര്‍ട്ടനെ വഴിയില്‍ തടഞ്ഞവരുടെ ‘വെള്ളംകുടി’ മുട്ടിച്ചു

ജോണ്‍ ബര്‍ട്ടനെ വഴിയില്‍ തടഞ്ഞവരുടെ ‘വെള്ളംകുടി’ മുട്ടിച്ചു

ഡബ്ലിന്‍: ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനെ വഴിയില്‍ തടഞ്ഞ് സമരം ചെയ്ത മേഖലയില്‍ ജലവിതരണം തടസപ്പെട്ടു. ശനിയാഴ്ച ജോണ്‍ ബര്‍ട്ടനെ രണ്ട് മണിക്കൂറോളം കാറിനുള്ളില്‍ ബന്ധിയാക്കിയ താല മേഖലയിലാണ് ജലവിതരണം തടസപ്പെട്ടത്. ഈ മേഖലയില്‍ ഞായറാഴ്ച രാവിലെയോടെ ജലവിതരണം തടസപ്പെട്ടു.താലയിലെ ബെല്‍ഫ്രൈ, കോര്‍ബല്ലി, സഗ്ഗാര്‍റ്റ്, ജോബ്‌സ് ടൌണ്‍ തുടങ്ങിയ മേഖലകളിലാണ് ജലവിതരണം തടസപ്പെട്ടത്. 

നിരവധി പേര്‍ ട്വിറ്ററിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെയും പ്രതിഷേധം അറിയിച്ചു. ബോഹേര്‍ബോയ് ലൈനിലെ വാല്‍വിനുണ്ടായ തടസമാണ് ജലവിതരണം തടസപ്പെടാന്‍ കാരണമെന്ന് സിന്‍ ഫിന്‍ കൌണ്‍സിലര്‍ കാത്തല്‍ കിങ്ങ്‌സ് അറിയിച്ചു. ഉച്ചയോടെ ജലവിതരണം പുനസ്ഥാപിച്ചു. ജലവിതരണം തടസപ്പെട്ടത് സാങ്കേതിക തകരാറുകള്‍ കാരണമാണെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും സര്‍ക്കാരിന്റെ പ്രതികാര നടപടിയാണോ എന്നും ചിലര്‍ സംശയിക്കുന്നു.പതിവില്ലാതെ ഇത്തരം തകരാര്‍ ഉണ്ടായതാണ് ജനങ്ങളില്‍ സംശയം ഉണര്‍ത്തിയത് 

ശനിയാഴ്ച ജോബ്‌സ് ടൌണില്‍ വച്ചാണ് പ്രതിഷേധക്കാര്‍ ജോണ്‍ ബര്‍ട്ടനെ തടഞ്ഞത്. നൂറിലധികം പ്രതിഷേധക്കാര്‍ എത്തി മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. ഒടുവില്‍ രണ്ട് മണിക്കൂറോളം കാറിനുള്ളില്‍ ബന്ദിയാക്കപ്പെട്ട ജോണ്‍ ബര്‍ട്ടനെ ഗാര്‍ഡ എത്തിയാണ് രക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത രണ്ട് പേരെ ഇന്നലെ രാവിലെ വിട്ടയച്ചു. 

Scroll To Top