Wednesday December 07, 2016
Latest Updates

ജോണ്‍ ബര്‍ട്ടനെതിരെ പ്രതിഷേധം വ്യാപകമാവുന്നു :റോഡില്‍ വെച്ചും പ്രവാസികളെ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന നിലപാട് മാറ്റണമെന്ന് ആവശ്യം

ജോണ്‍ ബര്‍ട്ടനെതിരെ പ്രതിഷേധം വ്യാപകമാവുന്നു :റോഡില്‍ വെച്ചും പ്രവാസികളെ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന നിലപാട് മാറ്റണമെന്ന് ആവശ്യം

ഡബ്ലിന്‍:സാധാരണക്കാരായ പ്രവാസികളെ പോലും ക്രിമിനലുകളായി ചിത്രീകരിക്കുന്ന അന്വേഷണങ്ങളും പരിശോധനകളുമായി മുമ്പോട്ട് പോകാനുള്ള സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി ജോണ്‍ ബര്‍ട്ടന്റെ നടപടികള്‍ക്കെതിരെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ സംഘടനകളും ,മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി.
.
സാമൂഹിക ക്ഷേമ സഹായങ്ങളില്‍ നടത്തിവരുന്ന തട്ടിപ്പുകളെ നിയന്ത്രിക്കാനാണ് മന്ത്രി പുതിയ പരിശോധനാ നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്. ബര്‍ട്ടന്റെ ഉത്തരവ് അനുസരിച്ച് ഗാര്‍ഡ റോഡുകളില്‍ പരിശോധന ശക്തമാക്കിയിട്ടുമുണ്ട്.
വിമാനത്താവളങ്ങളിലേക്കും ഇന്‍ഡസ്റ്റ്രിയല്‍ എസ്‌റ്റേറ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കാനുള്ള നിര്‍ദേശവും മന്ത്രി നല്‍കിയിരുന്നു .ആദ്യം മന്ത്രി പറഞ്ഞത് വീടുകളിലും കയറി പരിശോധിക്കുമെന്നയിരുന്നു .പ്രാഥമികമായി 20ഓളം വരുന്ന ഗാര്‍ഡ ഉദ്യോഗസ്ഥരെയാണ് പരിശോധനയ്ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഇത്തരം പരിശോധനകള്‍ ചെറുകിട ഹോട്ടലുകളിലും ,പിസ ഡലിവറി പോലെയുള്ള സ്ഥാപനങ്ങളിലും തൊഴില്‍ ചെയ്യുന്നവരെയും ദോഷകരമായി ബാധിച്ചെക്കാമെന്നു സൂചനയുണ്ട്.
പത്രസമ്മേളനത്തില്‍ മന്ത്രിതന്നെ സൂചിപ്പിച്ചത് അങ്ങനെയാണ്.’ഏതു വിഭാഗത്തിലുള്ള ആളുകളെയും പരിശോധിക്കാനും ,ജോലി ചെയ്യുന്ന രേഖകള്‍ ഹാജരാക്കാനും ,അങ്ങനെ അവര്‍ അനര്‍ഹമായി സോഷ്യല്‍ സര്‍വീസ് ആനുകൂല്യങ്ങള്‍ വാങ്ങുന്നവര്‍ അല്ലെന്നു ഉറപ്പു വരുത്തുമെന്നാണ്.അന്തിമമായി റോഡ് ചെക്ക് പോസ്റ്റുകളില്‍ നിശ്ചിതമായ രേഖകളില്ലാതെ ജോലി ചെയ്യുന്നവര്‍ പിടിക്കപ്പെട്ടേക്കാം’
.

എന്നാല്‍ സാധാരണക്കാരെ പോലും ക്രിമിനലുകളായി ചിത്രീകരിക്കുന്നതരത്തില്‍ പരിശോധന നടത്തുന്നത് വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വമ്പന്‍ തട്ടിപ്പുകാര്‍ പരിശോധനയില്‍ ഉള്‍പ്പെടുന്നില്ലെന്നും ആഴ്ച്ചകളില്‍ കുടുംബച്ചിലവുകള്‍ക്ക് കഷ്ടപ്പെടേണ്ടിവരുന്ന പാവങ്ങളാണ് ഇത്തരം നടപടികള്‍ കാരണം ബുദ്ധിമുട്ടിലാവുന്നതുമെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

സാമൂഹിക ക്ഷേമ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള സഹായ ധനങ്ങള്‍ അര്‍ഹതയില്ലാത്തവര്‍ കൈപ്പറ്റുന്നുവെന്ന് തെളിഞ്ഞതിനാലാണ് പരിശോധന ശക്തമാക്കിയതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

രാജ്യം ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയിലായതിന് ഒരു പരിധി വരെ കാരണം ഇത്തരം തട്ടിപ്പുകള്‍ തന്നെയാണെന്നും ഇതേക്കുറിച്ച് പലപ്പോഴും ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു.
ഏതൊരു വ്യക്തിയെയും കമ്പനിയെയും കുറിച്ച് അന്വേഷിക്കാനും ആവശ്യമായ തെളിവുകള്‍ ലഭ്യമാകുന്നപക്ഷം നിയമനടപടികള്‍ക്ക് വിധേയമാക്കാനും സാമൂഹിക ക്ഷേമ വകുപ്പിന്റെ അന്വേഷണ സംഘങ്ങള്‍ക്ക് അധികാരവുമുണ്ട്.
കുടിയേറ്റക്കാര്‍ക്ക് അനുകൂല ന്നിലപാട് എടുക്കുന്നുവെന്ന ലേബര്‍ പാര്‍ട്ടിയുടെ നയം തന്നെ ജോണ്‍ ബര്‍ട്ടന്റെ നിലപാടുകള്‍ മൂലം മങ്ങിയിട്ടുണ്ട് .ബര്‍ട്ടനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് ആഫ്രിക്കന്‍ അലൈന്‍സ് ഓഫ് അയര്‍ലണ്ട് കുടിയേറ്റക്കാരോട് ആവശ്യപ്പെട്ടു.മറ്റനേകം സംഘടനകളും മന്ത്രിയുടെ നിലപാടുകളോട് എതിര്‍പ്പുമായി രംഗത്തുണ്ട്‌like-and-share

Scroll To Top