Saturday December 03, 2016
Latest Updates

ജോണ്‍ ബര്‍ട്ടണ്‍ ലേബര്‍ ലീഡര്‍ ,’ഭവന പ്രതിസന്ധി നേരിടാന്‍ പാര്‍ട്ടി അടിയന്തരമായി ഇടപെടും’ 

ജോണ്‍ ബര്‍ട്ടണ്‍ ലേബര്‍ ലീഡര്‍ ,’ഭവന പ്രതിസന്ധി നേരിടാന്‍ പാര്‍ട്ടി അടിയന്തരമായി ഇടപെടും’ 

ഡബ്ലിന്‍ :പ്രതീക്ഷകള്‍ തെറ്റിയില്ല.അനുയായികളും,രാഷ്ട്രീയനിരീക്ഷകരും കരുതിയത് പോലെ ജോണ്‍ ബര്‍ട്ടണ്‍ തന്നെ ലേബര്‍ പാര്‍ട്ടിയുടെ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.പോള്‍ ചെയ്തതില്‍ നാലില്‍ മൂന്ന് പേരും ജോണ്‍ ബര്‍ട്ടണ് അനുകൂലമായി വോട്ടു രേഖപ്പെടുത്തി.

77.5 % വോട്ടുകള്‍ ജോണ്‍ ബര്‍ട്ടണ് ലഭിച്ചു.ജൂനിയര്‍ ആരോഗ്യമന്ത്രി കൂടിയായ ഏതിര്‍ സ്ഥാനര്‍ഥി അലക്‌സ് വൈറ്റ് ഇന്നത്തെ ദിവസത്തെ ‘മേരിയുടെ ദിവസമാണെന്ന് ‘അഭിപ്രായപ്പെട്ടു.

ഭവന പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളാണ് തന്റെ പാര്‍ട്ടിയുടെ പ്രഥമ പരിഗണനയെന്ന് ജോണ്‍ ബര്‍ട്ടണ്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മന്ത്രിസഭാ പുനസംഘടനയെകുറിച്ചുള്ള ചോദ്യങ്ങളോട് ലേബര്‍ ലീഡര്‍ പ്രതീകരിച്ചില്ല.എന്നാല്‍ ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുമായി ഈയാഴ്ച്ച തന്നെ ചര്‍ച്ച നടത്തുമെന്ന് ജോണ്‍ ബര്‍ട്ടണ്‍ വെളിപ്പെടുത്തി. 

Scroll To Top