Friday December 09, 2016
Latest Updates

ജോണ്‍ പോളും ,ജോണ്‍ ഇരുപത്തി മൂന്നാമനും വിശുദ്ധ പദവിയിലേയ്ക്ക്

ജോണ്‍ പോളും ,ജോണ്‍ ഇരുപത്തി മൂന്നാമനും വിശുദ്ധ പദവിയിലേയ്ക്ക്

വത്തീക്കാന്‍ :രണ്ട് മുന്‍ പോപ്പുമാരെക്കൂടി വിശുദ്ധരായി പ്രഖ്യാപിക്കാന്‍ കത്തോലിക്ക സഭ തീരുമാനിച്ചു. പോപ്പ് ഫ്രാന്‍സിസ് ആണ് പോപ്പ് ജോണ്‍ പോള്‍ രണ്ടാമനെയും പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമനെയും 2014 ഏപ്രില്‍ മാസം 23ന് വിശുദ്ധരായി പ്രഖ്യാപിക്കുമെന്ന സഭയുടെ തീരുമാനം അറിയിച്ചത്.
പോളണ്ടുകാരനായ പോപ് ജോണ്‍ പോള്‍ രണ്ടാമനും ഇറ്റലിക്കാരനായ ജോണ്‍ 23മനും ഇനി ‘ഗുഡ് പോപ് ജോണ്‍’ എന്ന് അറിയപ്പെടും.
1978 മുതല്‍ 2005 വരെയുള്ള തന്റെ 27 വര്‍ഷത്തെ പുരോഹിത ജീവിതത്തിലൂടെ ജോണ്‍ പോള്‍ രണ്ടാമന്റെ വിശുദ്ധി ലോകം അറിഞ്ഞത് അദ്ദേഹത്തിന്റെ വേര്‍പാട് സംഭവിച്ച് ആറു മാസങ്ങള്‍ കഴിഞ്ഞാണ്. അദ്ദേഹത്തെ മദ്ധ്യസ്ഥത വിളിച്ച് പ്രാര്‍ത്ഥിച്ചതിനാല്‍ അസുഖം മാറിയ ഫ്രഞ്ച് കന്യാസ്ത്രീയാണ് അദ്ദേഹത്തിന്റെ വിശുദ്ധി ലോകത്തെ അറിയിച്ചത്.
2005ല്‍ ജോണ്‍ പോള്‍ രണ്ടാമന്റെ മരണ ശുശ്രൂഷകള്‍ നടക്കുന്ന സമയത്ത് കൂടിയിരുന്ന വിശ്വാസികള്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന് കൂട്ടമായി ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിശുദ്ധ പദവി നല്‍കാനായുള്ള പ്രവര്‍ത്തനങ്ങള്‍ വത്തിക്കാന്‍ പെട്ടെന്ന് പൂര്‍ത്തീകരിക്കുകയായിരുന്നു.
ചരിത്ര പ്രസിദ്ധമായ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ത്തതോടെ പ്രസിദ്ധിയിലേക്കുയര്‍ന്ന പോപ്പാണ് ജോണ്‍ 23മന്‍.
എട്ടു കര്‍ദിനാള്‍മാര്‍ ഉള്‍ക്കൊള്ളുന്ന അഡൈ്വസറി ബോര്‍ഡുമായി പോപ്പുമാരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനെ സംബന്ധിച്ച് മൂന്നു ദിവസത്തെ ചര്‍ച്ച നടത്താന്‍ പോപ്പ് ഫ്രാന്‍സിസ് തീരുമാനിച്ചിട്ടുണ്ട്.
പള്ളികളുടെ പ്രവര്‍ത്തനങ്ങളില്‍ സ്തരീകളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക, പുരോഹിതര്‍ വിവാഹം കഴിക്കേണ്ടതുണ്ടോ?, ഹോമോസെക്ഷ്വാലിറ്റിയിലും ഗെ ക്ലെര്‍ജിയിലുമുള്ള സഭയുടെ നിലപാട് ഇവയൊക്കെ ചര്‍ച്ച ചെയ്യപ്പെടും

Scroll To Top