Monday December 05, 2016
Latest Updates

ജേഴ്‌സി ഐലന്‍ഡിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ട്; ഡബ്ലിനിലും ഇന്റര്‍വ്യൂ

ജേഴ്‌സി ഐലന്‍ഡിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ട്; ഡബ്ലിനിലും ഇന്റര്‍വ്യൂ

ഡബ്ലിന്‍:ഫ്രാന്‍സിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ബ്രിട്ടിഷ് ദ്വീപായ ജേഴ്‌സി ഐലന്‍ഡിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ട്. സീനിയര്‍ സ്റ്റാഫ് നഴ്‌സ്, സീനിയര്‍ സിസ്റ്റര്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് ഇന്റര്‍വ്യൂ നടത്തുന്നത്. ഈ മാസം 21 മുതല്‍ 23 വരെ ഡബ്ലിനില്‍ വച്ച് ഇന്റര്‍വ്യൂ നടത്തും. താല്‍പ്പര്യമുള്ളവര്‍ക്ക് ഡബ്ലിനില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഇന്റര്‍വ്യൂ വേദി പിന്നാലെ അറിയിക്കും.

സ്വതന്ത്ര പദവിയുള്ള ഈ രാജ്യത്ത് ഒരു ലക്ഷത്തില്‍ താഴെ ജനങ്ങളെയുള്ളൂ.ഇംഗ്ലീഷാണ് പ്രധാന ഭാഷ.ഫ്രഞ്ചും സംസാര ഭാഷയാണ്.

സീനിയര്‍ സ്റ്റാഫ് നഴ്‌സിന് 38,093 പൗണ്ട് മുതല്‍ 40,400 പൗണ്ട് വരെ വാര്‍ഷിക ശമ്പളം ലഭിക്കും. സീനിയര്‍ സിസ്റ്റര്‍ക്ക് 50,636 പൗണ്ട് മുതല്‍ 53,815 പൗണ്ട് വരെയാണ് വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്യുന്നത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്ന www.workingforjersey.gov.jeവെബ്‌സൈറ്റില്‍ ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യാം. പേര് രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ 12 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

Scroll To Top