Wednesday December 07, 2016
Latest Updates

ജെസിക്ക ഹേയ്‌സ് മിസ് അയര്‍ലണ്ട് 

ജെസിക്ക ഹേയ്‌സ് മിസ് അയര്‍ലണ്ട് 

ഡബ്ലിന്‍: ജെസിക്ക ഹേയ്‌സ് മിസ് അയര്‍ലണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു. കോര്‍ക്ക് സ്വദേശിനിയാണ് ഈ ഇരുപതുകാരി. മിസ് അയര്‍ലണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ട ജെസിക്ക ഡിസംബറില്‍ ലണ്ടനില്‍ നടക്കാനിരിക്കുന്ന മിസ് വേള്‍ഡ് മത്സരത്തില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. ഡബ്ലിനിലെ ബാല്‍സ്ബ്രിഡ്ജ് ഹോട്ടലില്‍ ശനിയാഴ്ച ആയിരുന്നു മത്സരം. മുന്‍ മിസ് അയര്‍ലണ്ട് ഓഫി വാല്‍ഷ് ജെസിക്കയ്ക്ക് പുരസ്‌ക്കാരം സമ്മാനിച്ചു. 35 ഓളം സുന്ദരിമാരെ പിന്തള്ളിയാണ് ജെസിക്ക മിസ് അയര്‍ലണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടത്. 

കഴിഞ്ഞ വര്‍ഷത്തെ മിസ് കോര്‍ക്ക് ആയിരുന്ന ജെസിക്ക ഇത് രണ്ടാം തവണയാണ് സൌന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നത്. ഡിസംബറില്‍ നടക്കുന്ന മിസ് വേള്‍ഡ് മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന നൂറു സുന്ദരിമാരുമായാണ് ജെസിക്ക മത്സരിക്കുന്നത്. കോര്‍ക്കിലെ കൊമേഴ്‌സ് കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ ജെസിക്ക അസറ്റ്‌സ് എജന്‍സികലുമായി ചേര്‍ന്ന് മോഡലിംഗും ചെയ്യുന്നുണ്ട്. ജെസിക്കയ്ക്ക് രണ്ടു സഹോദരങ്ങള്‍ കൂടിയുണ്ട്. 

സൌന്ദര്യ മത്സരത്തെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ജെസിക്ക മത്സര ശേഷം പറഞ്ഞു. സ്ത്രീകളുടെ ബാഹ്യസൌന്ദര്യം മാത്രമാണ് പരിഗണിക്കേണ്ടതെന്ന കാഴ്ചപ്പാട് സൃഷ്ടിക്കുന്നതാണ് സൌന്ദര്യ മത്സരങ്ങള്‍ എന്ന വിമര്‍ശനത്തോടെ പ്രതികരിക്കുകയായിരുന്നു അവര്‍. 

Scroll To Top