Wednesday December 07, 2016
Latest Updates

ജെറി ആഡംസിന്റെ അറസ്റ്റ് വിവാദമാകുന്നു :സിന്‍ ഫിന്നിന്റെ മുന്നേറ്റം തടയാനെന്ന് ആരോപണം 

ജെറി ആഡംസിന്റെ അറസ്റ്റ് വിവാദമാകുന്നു :സിന്‍ ഫിന്നിന്റെ മുന്നേറ്റം തടയാനെന്ന് ആരോപണം 

ഡബ്ലിന്‍ : കൊലപാതകക്കേസില്‍ അറസ്റ്റിലായ സിന്‍ ഫിന്‍ നേതാവ് ജെറി ആഡംസ് രണ്ടാം ദിവസവും പോലിസ് കസ്റ്റഡിയില്‍ തുടരുന്നു. സിന്‍ ഫിനിന്റെ തീപ്പൊരി നേതാവായ ജെറി ആഡംസിന്റെ അറസ്റ്റ് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.അനവസരത്തിലാണ് ജെറിയെ അറസ്റ്റ് ചെയ്തതെന്നാണ് സിന്‍ ഫീന്‍ പാര്‍ട്ടിയുടെ ആരോപണം.യൂറോപ്യന്‍ യൂണിയന്‍ മണ്ഡലങ്ങള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ സിന്‍ ഫിന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ അഭിപ്രായ വോട്ടെടുപ്പില്‍ മുമ്പില്‍ നില്‍ക്കവേയാണ് പാര്‍ട്ടി പ്രസിഡണ്ടിനെ പോലിസ് അറസ്റ്റ് ചെയ്തത്.ഇതോടെ പടത്തലവനില്ലാത്ത സൈന്യം പോലെ സിന്‍ ഫിനെനെ മാറ്റാന്‍ ഭരണ കക്ഷികള്‍ക്കായി .

1972 ല്‍ വിധവയായ സ്ത്രീയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന കേസിലാണ് ജെറി ആഡംസിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. ജീന്‍ മക്കോണ്‍വിലി എന്ന സ്ത്രീ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. പ്രോവിഷണല്‍ ഐറിഷ് റിപബ്ലിക്കന്‍ ആര്‍മിയും സുരക്ഷ സേനയും ചേര്‍ന്ന് ഇവരെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ബീച്ചില്‍ കുഴിച്ചുമൂടി എന്നാണു കേസ്. സംഭവത്തില്‍ ജെറി ആഡംസ് ഇന്നലെ അന്ട്രിം പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. താന്‍ സ്വമേധയ ചോദ്യം ചെയ്യലിന് ഹാജരാക്കയായിരുന്നെന്ന് ജെറി ആഡംസ് പറഞ്ഞു. 

കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം കുടുംബാംഗങ്ങള്‍ പോലും അറിയാതെ സംസ്‌കരിച്ചത് കുടുംബാംഗങ്ങളോടു ചെയ്ത അനീതിയാണെന്ന് താന്‍ സമ്മതിക്കുന്നതായി ആഡംസ് പറഞ്ഞു. അതേസമയം കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും അത്തരം ആരോപണങ്ങള്‍ നിഷേധിക്കുന്നതായും ജെറി ആഡംസ് പറഞ്ഞു. ജെറി ആഡംസിന്റെ അറസ്റ്റ് പോലീസ് ട്വിറ്ററിലൂടെയും സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് സൈന്യത്തിന് രഹസ്യം ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് 12 അംഗ ഐആര്‍എ സംഘം ജീന്‍ മക്കോണ്‍വിലിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ ശേഷം ഇവരുടെ വീട്ടില്‍ നിന്ന് 50 മൈല്‍ അകലെ മൃതദേഹം കുഴിച്ചുമൂടി എന്നാണു കേസ്. 

മക്കോണ്‍വിലിയെ വെടി വച്ച് കൊല്ലുകയായിരുന്നു. അതേസമയം മക്കോണ്‍വിലി സൈനിക രഹസ്യം ചോര്‍ത്തിയെന്ന ആരോപണം പിന്നീട് തെറ്റാണെന്ന് തെളിയുകയും ചെയ്തു. നോര്‍ത്തേന്‍ അയര്‍ലണ്ട് പോലീസ് ഓംബുഡ്‌സ്മാന്‍ നടത്തിയ അന്വേഷണത്തിലാണ് മക്കോണ്‍വിലിയുടെ നിരപരാധിത്വം തെളിഞ്ഞത്. 1999 വരെ ഐആര്‍എ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല. തുടര്‍ന്ന് 2003 ല്‍ ഷെല്ലിംഗ് ഹില്‍ ബീച്ചില്‍ നിന്ന് മക്കോണ്‍വിലിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് കേസ് വീണ്ടും സജീവമായത്

Scroll To Top