Monday December 05, 2016
Latest Updates

ജെര്‍വിസ് സ്ട്രീറ്റിലെ സ്മിത്തിന് മുന്‍പിലെ ഇസ്രയേല്‍ വിരുദ്ധ ബോര്‍ഡ് വിവാദമായി 

ജെര്‍വിസ് സ്ട്രീറ്റിലെ സ്മിത്തിന് മുന്‍പിലെ ഇസ്രയേല്‍ വിരുദ്ധ ബോര്‍ഡ് വിവാദമായി 

ഡബ്ലിന്‍: സിറ്റി സെന്ററില്‍ ജെര്‍വിസ് സ്ട്രീറ്റിലെ സ്മിത്ത്‌സ് ടോയ് സ്റ്റോറിന് മുന്നില്‍ തൂക്കിയിരിക്കുന്ന ഇസ്രയേല്‍ വിരുദ്ധ ബോര്‍ഡ് നീക്കം ചെയ്യണമെന്ന്  കമ്പനി ആവശ്യപ്പെട്ടു. ഇസ്രയേല്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ സ്റ്റോറില്‍ നിരോധിച്ചിരുന്നു എന്ന ബോര്‍ഡാണ് നീക്കം ചെയ്യാന്‍ അധികൃതര്‍ നിര്‍ദ്ദേശംനല്‍കിയത്. ഇന്നലെയാണ് ജെര്‍വിസ് സ്റ്റോറിന്റെ ഡബ്ലിന്‍ ശാഖയുടെ മുമ്പില്‍ ഇസ്രയേല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നില്ലെന്ന് ഒരു സംഘം ജീവനക്കാര്‍ ബോര്‍ഡ് വെച്ചത്.എന്നാല്‍ ദേശീയ, അന്തര്‍ദേശീയ രാഷ്ട്രീയ വിഷയങ്ങളില്‍ ഷോപ്പ് ജീവനക്കാര്‍ അഭിപ്രായം പ്രകടിപ്പിക്കേണ്ടതില്ലെന്ന് സ്മിത്ത് സ്റ്റോര്‍ നിര്‍ദ്ദേശിച്ചു.

അതുകൊണ്ട് തന്നെ ബോര്‍ഡ് എടുത്ത് മാറ്റാന്‍ ഡബ്ലിന്‍ ശാഖയോടു കമ്പനി നിര്‍ദ്ദേശിച്ചു. ഇസ്രയേല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങണോ വേണ്ടയോ എന്നത് ഉപഭോക്താക്കളുടെ വിവേചന അധികാരമാണെന്നും ജെര്‍വിസ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇസ്രയേല്‍ വിരുദ്ധ ബോര്‍ഡ് വന്‍ പ്രചാരം നേടിയതിന് പിന്നാലെയാണ് ജെര്‍വിസ് സ്ട്രീറ്റ് ഷോപ്പിലെ ബോര്‍ഡ് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്.

Scroll To Top