Friday December 09, 2016
Latest Updates

ജൂലൈ ഒന്ന് മുതല്‍ ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ വാഹന വില കൂടും

ജൂലൈ ഒന്ന് മുതല്‍ ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ വാഹന വില കൂടും

ജൂലൈ ഒന്ന് മുതല്‍ ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ വാഹന വില കൂടിയേക്കും. യുപിഎ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പ്രഖ്യാപിച്ച എക്‌സൈസ് തീരുവയിലെ ഇളവ് ഈ ജൂലൈ ഒന്നിന് അവസാനിക്കുകയാണ്. ഇതാണ് വാഹന വില വര്‍ദ്ധിക്കാന്‍ കാരണം. ആഭ്യന്തര വിപണിയില്‍ കാര്‍ വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചത്.

എക്‌സൈസ് തീരുവയുടെ ഇളവ് അവസാനിക്കുന്നതോടെ ജൂലൈ ഒന്ന് മുതല്‍ വില കൂടും. ഇരു ചക്ര വാഹനങ്ങള്‍ക്കും കാറിനും വില കൂടുമെന്നാണ് റിപ്പോര്‍ട്ട്. ഇളവ് അവസാനിക്കുന്നതോടെ നാല് മുതല്‍ ആറ് ശതമാനം വരെ നികുതി വര്‍ദ്ധിക്കും. പുതിയ നികുതി ഘടന സംബന്ധിച്ച് ഈ മാസം 30 ന് പ്രഖ്യാപനം വരുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം പുതിയ സര്‍ക്കാര്‍ ഇടത്തരക്കാരെ കയ്യിലെടുക്കാന്‍ എക്‌സൈസ് തീരുവയിലെ ഇളവ് തുടര്‍ന്നേക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അടുത്ത മാസം അവതരിപ്പിക്കും ഈ ബജറ്റില്‍ വാഹന വിപണിക്ക് അനുകൂലമായ ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Scroll To Top