Friday December 09, 2016
Latest Updates

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം: താത്കാലിക ജീവനക്കാരെ നിയമിക്കും

ജൂനിയര്‍  ഡോക്ടര്‍മാരുടെ സമരം: താത്കാലിക ജീവനക്കാരെ നിയമിക്കും

ഡബ്ലിന്‍ :ജൂനിയര്‍ ഡോക്ടര്‍മാരുടെ(എന്‍സിഎച്ച്ഡി) സമരം ആശുപത്രി അധികൃതരെ ആശങ്കയിലാക്കിയിരിക്കുകയാണ്. രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഐഎംഒ) ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യുട്ടീവുമായി (എച്ച്എസ്ഇ) നടത്തിയ ചര്‍ച്ചയില്‍ ആശുപത്രികളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ തീരുമാനമായി.

ഡയാലിസിസ്, ഒങ്കോളജി വിഭാഗങ്ങളിലെ ചികിത്സയെ സമരം പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സേവനവും ആവശ്യപ്പെട്ടിട്ടുണ്ട്. രോഗികളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒരു ജൂനിയര്‍ ഡോക്ടര്‍ ഉള്‍പ്പെടെ ജീവനക്കാരെ തീരുമാനിച്ചുകൊണ്ട് ഒരു ഷെഡ്യൂള്‍ തയ്യാറാക്കണം എന്ന് ഐഎംഒ പറഞ്ഞു.

എച്ച്എസ്ഇയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടും തങ്ങള്‍ക്ക് നിശ്ചയിച്ച പ്രവര്‍ത്തിസമയം യൂറോപ്യന്‍ നിയമം അനുശാസിക്കും വിധത്തില്‍ കുറയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുമാണ് എന്‍സിഎച്ച്ഡി സമരം തുടങ്ങിയത്.

രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കാന്‍ പാടില്ലെന്നും, രോഗികള്‍ക്ക് തീര്‍ത്തും അനുയോജ്യമായ ചികിത്സയും സംരക്ഷണവും ലഭ്യമാക്കണമെന്നും ഐഎംഒയുടെ ഇന്റസ്ട്രിയല്‍ റിലേഷന്‍സ് അസിസ്റ്റന്റ് ഡയറക്ടര്‍ എറിക് യന്‍ പറഞ്ഞു.

എന്‍സിഎച്ചഡിമാരുടെ സേവനം ഉറപ്പുവരുത്താന്‍ ആഗ്രഹമുണ്ടെങ്കിലും ഡോക്ടര്‍മാര്‍ക്ക് സുരക്ഷിതമായി ചികിത്സിക്കാനുള്ള സാകര്യം ഒരുക്കുക, രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുക തുടങ്ങിയ കടമകള്‍ എച്ച്എസ്ഇ നിര്‍വഹിക്കാതിരിക്കുമ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെടാന്‍ ബുദ്ധിമുട്ടാകുന്നുവെന്നും എറിക് കൂട്ടിച്ചേര്‍ത്തു. സമരം ഈ ആഴ്ച്ചയോടെ തന്നെ ഒത്തുതീര്‍പ്പാക്കാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയേക്കും.

1000 ഡോക്ടര്‍മാരില്‍ 97% പേരും സമരം അനുകൂലിക്കുകയാണ്. ഐറിഷ് ആശുപത്രികളില്‍ ആകെ 4,900 ജൂനിയര്‍ ഡോക്ടര്‍മാരാണ് ഉള്ളത്.
സമരം വരുത്തിവച്ച നഷ്ടങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ ഇന്റസ്ട്രിയല്‍ റിലേഷന്‍സ് മദ്ധ്യസ്ഥരോടും ലേബര്‍ റിലേഷന്‍സ് കമ്മീഷനോടും എച്ച്എസ്ഇ ആവശ്യപ്പെട്ടിട്ടുണ്ട്.

ആഴ്ച്ചയില്‍ 68മണിക്കൂര്‍ ജോലിസമയവും 24 മണിക്കൂര്‍ ഷിഫ്റ്റ് സമയവും എന്ന നിരക്കിലാണ് പ്രവര്‍ത്തി സമയം എന്നും ആഗസ്ത് മാസത്തില്‍ 116 എന്‍സിഎച്ച്ഡിമാരും (5%) 68 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും സമരസമിതി അറിയിച്ചു.

ചെറുതും വലുതുമായ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പ്രവര്‍ത്തി സമയം കുറയ്ക്കുന്നതിലെ പ്രശ്‌നങ്ങളെക്കുറിച്ചും പല മേജര്‍ ഓപ്പറേഷന്‍ നടത്ത്േണ്ട ഡോക്ടര്‍മാരുടെ എണ്ണം കുറഞ്ഞ അവസ്ഥയെക്കുറിച്ചുമാണ് എച്ച്എസ്ഇ പറഞ്ഞത്.

എച്ച്എസ്ഇ ഐഎംഒയുമായി ആലോചിച്ച് ഡോക്ടര്‍മാരുടെ പ്രവര്‍ത്തിസമയം യൂറോപ്യന്‍ നിയമം അനുസരിച്ച് ക്രമപ്പെടുത്തും എന്ന വിശ്വാസത്തിലാണ് സമരക്കാര്‍

Scroll To Top