Wednesday December 07, 2016
Latest Updates

ജൂനിയര്‍ സൈക്കിള്‍ സ്റ്റുഡന്റ്‌സ് പദ്ധതി അപര്യാപ്തം; ടിച്ചേഴ്‌സ് യൂണിയനുകള്‍ സമരത്തിന്; പഠനം മുടങ്ങും

ജൂനിയര്‍ സൈക്കിള്‍ സ്റ്റുഡന്റ്‌സ് പദ്ധതി അപര്യാപ്തം; ടിച്ചേഴ്‌സ് യൂണിയനുകള്‍ സമരത്തിന്; പഠനം മുടങ്ങും

കോര്‍ക്ക്: ജൂനിയര്‍ സൈക്കിള്‍ സ്റ്റുഡന്റ് അവാര്‍ഡിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സെക്കന്ഡ് ലവല്‍ അധ്യാപകര്‍ സമരത്തിലേക്ക്. എഎസ്ടിഐ, ടിയുഐ അംഗങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പില്‍ 88 ശതമാനം പേരും സമരത്തെ അനുകൂലിച്ചപ്പോള്‍ 12 ശതമാനം മാത്രമാണ് എതിര്‍ത്തത്. രണ്ടു യൂണിയനുകളിലും കൂടി ഏകദേശം 27,000 ടീച്ചര്‍മാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

രണ്ടു വ്യത്യസ്ത അഭിപ്രായങ്ങളുമായിട്ടാണ് യൂണിയനുകള്‍ സമരത്തിലേക്ക് നീങ്ങുന്നത്. പുതിയ ജൂനിയര്‍ സൈക്കിള്‍ ഫ്രെയിം വര്‍ക്കിനോട് നിസ്സഹകരണം ഒരു യൂണിയന്‍ പ്രഖ്യാപിച്ചപ്പോള്‍ സമരംഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങളാണ് ടിയുഐ ആസൂത്രണം ചെയ്യുന്നത്. 88 ശതമാനം പേരും ഇക്കാര്യത്തില്‍ അനുകൂലിച്ചത് അധ്യാപകര്‍ക്കിടയില്‍ ഉയര്‍ന്നു വരുന്ന രോഷത്തിന്റെ സൂചനയാണെന്ന് ടിയുഐ പ്രസിഡണ്ട് ജറാഡ് ക്രോവെല്‍ പറയുന്നു.

ജൂനിയര്‍ സൈക്കിള്‍ ഡവലപ്പ്‌മെന്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളോട് ഏപ്രില്‍ 7 മുതല്‍ നിസ്സഹകരണം പാലിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അംഗങ്ങള്‍ക്ക് ഉടന്‍ യൂണിയന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പരിഹാരമാര്‍ഗ്ഗത്തിന് പിന്നാലെ പോകാന്‍ താന്‍ തയ്യാറാണെന്നും അക്കാര്യം എത്രയും വേഗം വേണമെന്നും ജറാഡ് പറഞ്ഞു.

ജൂനിയര്‍ സര്‍ട്ടിഫിക്കറ്റും ജൂണിയര്‍ സൈക്കിള്‍ എഡ്യൂക്കേഷനും ആധുനികമായി പരിഷ്‌ക്കരിക്കുന്നതിനോട് അദ്ധ്യാപകര്‍ക്ക് താല്‍പ്പര്യമാണ്. എന്നാല്‍ അബദ്ധജഡിലമായ നിര്‍ദ്ദേശങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് എഎസ്ടിഐ ജനറല്‍ സെക്രട്ടറി പാറ്റ് കിംഗ് പറയുന്നു. വിദ്യാഭ്യാസ മന്ത്രി കൊണ്ടുവന്നിരിക്കുന്ന പുതിയ പരിഷ്‌ക്കാരങ്ങള്‍ നിലവാരം താഴ്ത്തുമെന്ന് ടീച്ചര്‍മാര്‍ വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അവരുടെ ആശങ്കകള്‍ സമരത്തിന് മുമ്പായി പരിഹരിക്കാന്‍ വിദ്യാഭ്യാസമന്ത്രി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2014 സെപ്തംബര്‍ മുതലാണ് ജൂനിയര്‍ സൈക്കിള്‍ ഫ്രെയിംവര്‍ക്ക് സ്‌കൂളുകളില്‍ നടപ്പാക്കുക.ജൂനിയര്‍ സൈക്കിള്‍ ഫ്രെയിം വര്‍ക്കുകളില്‍ നിന്നും അതിന്റെ പരിശീലനപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുക, ഇതുമായി ബന്ധപ്പെട്ട ചെറുകിട കോഴ്‌സുകളോട് നിസ്സഹകരണം കാണിക്കുക, സ്‌കൂളിന്റെ പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുക തുടങ്ങിയ കാര്യങ്ങളാണ് സമര പരിപാടിയില്‍ ഉണ്ടാകുക. അതേസമയം ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ സമിതിയെ നിയമിച്ചതായി വിദ്യാഭ്യാസമന്ത്രി ക്വിന്‍ വ്യക്തമാക്കിയിട്ടുണ്ട്

Scroll To Top