Saturday December 10, 2016
Latest Updates

ജൂനിയര്‍ സൈക്കിള്‍ പ്രോഗ്രാം നടപ്പിലാക്കാന്‍ ഭൂരിപക്ഷം സ്‌കൂളുകള്‍ക്കും ശേഷി ഇല്ലെന്ന് അധ്യാപകര്‍

ജൂനിയര്‍ സൈക്കിള്‍ പ്രോഗ്രാം നടപ്പിലാക്കാന്‍ ഭൂരിപക്ഷം സ്‌കൂളുകള്‍ക്കും ശേഷി ഇല്ലെന്ന് അധ്യാപകര്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭൂരിപക്ഷം സ്‌കൂളുകളും ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ് നടപ്പിലാക്കാന്‍ വൈമനസ്യം പ്രകടിപ്പിക്കുന്നതായി അധ്യാപകര്‍. ഈ വര്‍ഷംസെപ്റ്റംബര്‍ മുതലാണ് പരിഷ്‌ക്കരിച്ച രീതിയില്‍ ജൂനിയര്‍സൈക്കിള്‍ പ്രോഗ്രാം നടപ്പിലാക്കേണ്ടത്. എന്നാല്‍ അയര്‍ലണ്ടിലെ ഒട്ടുമിക്കസ്‌കൂളുകള്‍ക്കും ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ് നടപ്പിലാക്കാന്‍ തയ്യാറല്ല അല്ലെങ്കില്‍ അതിനുള്ള ശേഷിയില്ല എന്ന അവസ്ഥയിലാണ് ഉള്ളതെന്ന് അധ്യാപകര്‍ പറയുന്നു. ഇത് സംബന്ധിച്ച് നടന്ന ഒരു സര്‍വെയില്‍ പത്തില്‍ ഒന്‍പത് അധ്യാപകരും ഈ രീതിയില്‍ അഭിപ്രായ പ്രകടനം നടത്തി. അസോസിയേഷന്‍ ഓഫ് സെക്കന്‍ഡറി ടീച്ചേഴ്‌സ്
അയര്‍ലണ്ട് എന്ന സംഘടനയിലെ 89 ശതമാനം അധ്യാപകരും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

ജൂനിയര്‍സൈക്കിള്‍ നടപ്പിലാക്കാന്‍ സ്‌കൂളുകള്‍ക്ക് അല്പ്പം കൂടി സമയ പരിധി അനുവദിക്കണമെന്നു സര്‍വെയില്‍ പങ്കെടുത്ത 77 ശതമാനം അധ്യാപകരും അഭിപ്രായപ്പെട്ടു. അതിനാല്‍ ഇത് നടപ്പിലാക്കുന്നതിനുള്ള സമയം നീട്ടി
നല്‍കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന വാര്‍ഷിക അധ്യാപക കോണ്‍ഫ്രണ്‍സിന്റെ മുന്നോടിയായാണ് സര്‍വെ നടത്തിയത്.അതേസമയം ഈ സെപ്റ്റംബറില്‍ തന്നെ പരിഷ്‌ക്കരിച്ച രീതിയില്‍ ജൂനിയര്‍
സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിറുവാരി ക്വിണ്‍ പറഞ്ഞു.

സെക്കന്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികളുടെ ആദ്യ മൂന്ന് വര്‍ഷത്തെ പഠന നിലവാരം വര്‍ധിപ്പിക്കാനും അധ്യാപന നിലവാരം വര്‍ധിപ്പിക്കുന്നതിനുമാണ് ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം നടപ്പിലാക്കുന്നത്. നിലവില്‍ സ്‌കൂളുകളില്‍ നടത്തി
വരുന്ന ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷകള്‍ക്ക് പകരം അധ്യാപകര്‍ തന്നെ വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കുന്ന രീതിയിലാണ് പുതിയ പരിഷ്‌ക്കരണം നടപ്പിലാക്കുന്നത്.

Scroll To Top