Sunday December 04, 2016
Latest Updates

ജൂനിയര്‍ സൈക്കിള്‍ പ്രോഗ്രാം: അധ്യാപക യൂണിയന്‍ വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച നടത്തും

ജൂനിയര്‍ സൈക്കിള്‍ പ്രോഗ്രാം: അധ്യാപക യൂണിയന്‍ വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച നടത്തും

ഡബ്ലിന്‍ :ജൂനിയര്‍ സൈക്കിള്‍ പ്രോഗ്രാമിനായി അദ്ധ്യാപകര്‍ ഏതുതരത്തില്‍ സജ്ജരാകണമെന്ന് തീരുമാനമെടുക്കുന്നതിനായി അസോസിയേഷന്‍ ഓഫ് സെക്കണ്ടറി ടീച്ചേര്‍സ് അയര്‍ലണ്ട് (എഎസ്ടിഐ) ഇന്ന് വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച നടത്താന്‍ യോഗം ചേരും.
ഹഡിംഗ്ടണ്‍ റോഡ് എഗ്രിമെന്റുമായി ബന്ധപ്പെട്ട് മുന്‍പ് നടത്തിയ ചര്‍ച്ചകളിലൂടെ എഎസ്ടിഐയുമായി ഒരു ധാരണ ഉണ്ടാക്കിയെടുക്കുവാന്‍ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചിട്ടുണ്ടായിരുന്നു.
ടീച്ചേര്‍സ് യൂനിയനുകളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു വര്‍ക്കിംഗ് ഗ്രൂപ്പ് ഉണ്ടാക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസ വകുപ്പ് എഎസ്ടിഐയുമായി ചര്‍ച്ച നടത്തിയിരുന്നു.
പല സെക്കണ്ടറി സ്‌കൂളുകള്‍ക്കും മാറ്റങ്ങളോടെ വരുന്ന ജൂനിയര്‍ സൈക്കിള്‍ പ്രോഗ്രാമിനെ ഉള്‍ക്കൊണ്ട് നടത്തുവാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് വിദ്യാഭ്യാസ മേഖലകളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി നടപ്പില്‍ കൊണ്ടുവന്നിരിക്കുന്ന വെട്ടിച്ചുരുക്കലുകളിലൂടെ ഉണ്ടായിരിക്കുന്നതെന്നും എഎസ്ടിഐ വെളിപ്പെടുത്തി.
സാധാരണ വിദ്യാഭ്യാസ നിലവാരത്തില്‍ നിന്നും ജൂനിയര്‍ സൈക്കിള്‍ പ്രോഗ്രാമിലേക്ക് മാറുന്നതിന് വിദ്യാഭ്യാസ വകുപ്പിനെ സഹായിക്കുന്ന പല കാര്യങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇന്നത്തെ ചര്‍ച്ച പുരോഗമിക്കുക എ്ന്നാണ് റിപ്പോര്‍ട്ടുകള്‍.

Scroll To Top