Friday December 09, 2016
Latest Updates

ജൂനിയര്‍ സൈക്കിള്‍ പരിഷ്‌ക്കാരത്തിന് ഒട്ടേറെ സ്‌കൂളുകളില്‍ തുടക്കമായെന്ന് വിദ്യാഭ്യാസ മന്ത്രി, അദ്ധ്യാപകര്‍ സഹകരിച്ചില്ലെങ്കിലും പദ്ധതി നടത്തും

ജൂനിയര്‍ സൈക്കിള്‍ പരിഷ്‌ക്കാരത്തിന് ഒട്ടേറെ സ്‌കൂളുകളില്‍ തുടക്കമായെന്ന് വിദ്യാഭ്യാസ മന്ത്രി, അദ്ധ്യാപകര്‍ സഹകരിച്ചില്ലെങ്കിലും പദ്ധതി നടത്തും

ഡബ്ലിന്‍: ജൂനിയര്‍ സൈക്കിള്‍ പരിഷ്‌ക്കാരം നടപ്പാക്കാത്ത അധ്യാപകരെ മര്യാദ പഠിപ്പിക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ജാന്‍ ഒ സുല്ലിവന്‍. അധ്യാപക യൂണിയനുകളുമായ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. തുടര്‍ച്ചയായ പരിഷ്‌ക്കാരം നടപ്പാക്കുന്നതുമായി മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കി. അധ്യാപക സംഘടനകളായ ടിയുഐ, എഎസ്ടിഐ പ്രതിനിധികളുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതീകരണം. ഡോ. പോറിക് ട്രവേഴ്‌സിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയും പരിഹാരമാകാതെ പിരിഞ്ഞു.

മാന്യമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടും സമരത്തില്‍ നിന്നും പൂര്‍ണമായി പിന്മാറാത്ത അധ്യാപക സംഘടനകളുടെ നടപടി നിരാശാജനകമാണെന്ന് വിദ്യാഭ്യാസ മന്ത്രി ജന്‍ ഒ സുല്ലിവെന്‍ പറഞ്ഞു. ട്രാവെര്‍ മുന്നോട്ടുവെച്ച പദ്ധതി പ്രകാരം പരിഷ്‌ക്കാര നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും അവര്‍ അറിയിച്ചു.അദ്ധ്യാപകര്‍ സഹകരിച്ചില്ലെങ്കിലും പദ്ധതി നടത്തും എന്നും മന്ത്രി പിന്നീട് വ്യക്തമാക്കി

ഘട്ടം ഘട്ടമായാണ് പരിഷ്‌ക്കാരം നടപ്പാക്കുക. ഇതിനോടൊപ്പം ആവശ്യമായ പരിശീലനവും അധ്യാപകര്‍ക്ക് നല്‍കുമെന്നും അവര്‍ അറിയിച്ചു. അധ്യാപക സംഘടനകള്‍ പരിഷ്‌ക്കാരത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും ഒരുപാട് അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. നിരവധി സ്‌കൂളുകള്‍ ഇതിനകം തന്നെ പദ്ധതി നടപ്പാക്കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ അച്ചടക്കത്തെ കുറിച്ചല്ല പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ നയം നടപ്പാക്കുന്നതിനെ കുറിച്ചാണ്’. യോഗത്തിന് ശേഷം മന്ത്രി ഒ സുല്ലിവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പുതിയ പരിഷ്‌ക്കരണവുമായി മുന്നോട്ടു പോകാന്‍ അധ്യാപകരെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ അവരെ അച്ചടക്കം പഠിപ്പിക്കുകയല്ല. അവര്‍ കൂട്ടിച്ചേര്‍ത്തു.

അധ്യാപക സംഘടനാ നേതാക്കളുമായി നടത്തി അവസാന വട്ട ചര്‍ച്ചയില്‍ ട്രാവെര്‍ മുന്നോട്ടുവെച്ച പുതിക്കിയ ഭേദഗതികള്‍ ധാരണയിലെത്തുക എന്ന നിലയ്ക്കാണെന്നും അല്ലാതെ കൂടുതല്‍ ചര്‍ച്ചയ്ക്കല്ലെന്നും മന്ത്രി പറഞ്ഞു. ഇത് കൂടുതല്‍ ചര്‍ച്ചയ്ക്കാണെന്ന അധ്യാപക സംഘടനകളുടെ വാദം അനുവദിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം യോഗത്തില്‍ ട്രാവെര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സമഗ്രമായ പരിഹാരത്തിന് ഉതകുന്നതല്ലെന്നും കൂടുതല്‍ ചര്‍ച്ചകള്‍ക്കുള്ള മാര്‍ഗം മാത്രമാണെന്നും അധ്യാപക സംഘടനകളുടെ സംയുക്ത പ്രസ്താവന പറയുന്നു. കാലതാമസമില്ലാതെ പ്രശ്‌ന പരിഹാരത്തിനായി കൂടുതല്‍ ചര്‍ച്ച വേണമെന്നും സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

തങ്ങളുടെ ആവശ്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങളുണ്ടാകുന്നതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പണിമുടക്കുമായി മുന്നോട്ടുപോകേണ്ടെന്നും അധ്യാപക സംഘടനകള്‍ തൂരുമാനിച്ചു. അനുകൂലമായ തീരുമാനങ്ങളുണ്ടായാല്‍ നിസ്സഹകരണ സമരം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ടിയുഐ, എഎസ്ടിഐ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

Scroll To Top