Sunday December 04, 2016
Latest Updates

ജൂനിയര്‍ സൈക്കിള്‍ പരിഷ്‌കാരം:അധ്യാപകര്‍ വ്യാഴാഴ്ച രണ്ടാംഘട്ട സമരത്തിലേക്ക്

ജൂനിയര്‍ സൈക്കിള്‍ പരിഷ്‌കാരം:അധ്യാപകര്‍ വ്യാഴാഴ്ച രണ്ടാംഘട്ട സമരത്തിലേക്ക്

ഡബ്ലിന്‍: അയര്‍ലണ്ടിലെ അധ്യാപകര്‍ വ്യാഴാഴ്ച രണ്ടാംഘട്ട സമരത്തിലേക്ക്. ജൂനിയര്‍ സൈക്കിള്‍ പദ്ധതിയിലെ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെയാണ് സമരം. നേരത്തെ ഡിസംബര്‍ ആദ്യവും അധ്യാപക സംഘടനകള്‍ സമരം നടത്തിയിരുന്നു. എ.എസ്.ടി.ഐ, ടി.യു.ഐ എന്നീ യൂണിയനുകളാണ് സമരത്തിലേക്ക് നീങ്ങുന്നത്. നേരത്തെ ഈ മാസം ആദ്യം നടത്തിയ അനുനയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അധ്യാപക സംഘടനകള്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്. ഒരു ദിവസം നീണ്ടു നില്ക്കുന്ന സമരമാണ് അധ്യാപക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

വിദ്യാര്‍ത്ഥികളുടെ ജൂനിയര്‍ സൈക്കിള്‍ മൂല്യനിര്‍ണ്ണയം സ്‌കൂളുകളില്‍ തന്നെ ആക്കാന്‍ തീരുമാനിച്ചതിനെതിരെയാണ് സമരം. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്തുന്നത് വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്നാണ് സംഘടനകള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. ഇതേ തുടര്‍ന്ന് അതാത് സ്‌കൂളുകളില്‍ തന്നെ വിദ്യാര്‍ത്ഥികളുടെ ജൂനിയര്‍ സൈക്കിള്‍ സര്‍ട്ടിഫിക്കറ്റ് മൂല്യനിര്‍ണ്ണയം നടത്തണമെന്ന നിര്‍ദ്ദേശം ഭാഗികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം. 

Scroll To Top