Friday December 09, 2016
Latest Updates

ജൂനിയര്‍ സൈക്കിള്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജാന്‍ ഓ സുള്ളിവന്‍

ജൂനിയര്‍ സൈക്കിള്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജാന്‍ ഓ സുള്ളിവന്‍

ഡബ്ലിന്‍: ജൂനിയര്‍ സൈക്കിള്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജാന്‍ ഓ സുള്ളിവന്‍ സെപ്റ്റംബറില്‍ ഇതിന്റെ നടപടികള്‍ ആരംഭിക്കും. അതേസമയം പദ്ധതിയെച്ചൊല്ലി തര്‍ക്കം ഉന്നയിക്കുന്ന അധ്യാപകരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി സൂചന നല്‍കി. ടിയുഐ, എഎസ്ടിഐ തുടങ്ങിയ യൂണിയനുകളാണ് ജൂനിയര്‍ സൈക്കിള്‍ പദ്ധതിയില്‍ തര്‍ക്കം ഉന്നയിച്ച് നില്‍ക്കുന്നത്. ജൂനിയര്‍ സൈക്കിള്‍ പദ്ധതിയിലെ പുതിയ മാറ്റങ്ങള്‍ വിദ്യാഭ്യാസപരമായി ഗുണം ചെയ്യില്ലെന്നാണ് അധ്യാപക സംഘടനകളുടെ വിമര്‍ശനം. മന്ത്രി പദ്ധതിയുമായി
മുന്നോട്ട് പോയാല്‍ സമരം ചെയ്യുമെന്നും അധ്യാപക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യാപക സംഘടനകളെ കൂടാതെ രക്ഷിതാക്കളുടെ കൂട്ടായ്മയുമായും മന്ത്രി ചര്‍ച്ച ചെയ്യും.

ജൂനിയര്‍ സൈക്കിള്‍ പ്രോഗ്രാം ഏറെ നാളായുള്ള പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ എഎസ്ടിഐ നടത്തിയ സര്‍വേ പ്രകാരം പുതിയ ജൂനിയര്‍ സൈക്കിള്‍ പദ്ധതി നടപ്പിലാക്കാന്‍ സ്‌കൂളുകള്‍ സജ്ജമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പുതിയ ജൂനിയര്‍ സൈക്കിള്‍ പ്രോഗ്രാം നടപ്പിലാക്കാന്‍ സ്‌കൂള്‍ സജ്ജമല്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ ഒന്‍പത് അധ്യാപകരും അഭിപ്രായപ്പെട്ടിരുന്നു.പദ്ധതി നല്ല രീതിയില്‍ നടപ്പിലാക്കാന്‍ ഒരു വര്‍ഷമെങ്കിലും സമയം വേണമെന്ന് 77 ശതമാനം അധ്യാപകര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇത്തരം ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി റൂരി ക്വിന്നുമായി അധ്യാപക സംഘടനകള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പദ്ധതി വൈകിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും നിലപാട് സ്വീകരിച്ചത്. മന്ത്രിസഭാ പുനസംഘടനയിലൂടെ വിദ്യാഭ്യാസമന്ത്രി  മാറിയ സാഹചര്യത്തില്‍ വിഷയത്തില്‍ വീണ്ടും ചര്‍ച്ച വേണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

Scroll To Top