Tuesday December 06, 2016
Latest Updates

ജൂണ്‍ 30  വരെ കറന്‍സികള്‍ മാറ്റി വാങ്ങാം

ജൂണ്‍ 30  വരെ കറന്‍സികള്‍ മാറ്റി വാങ്ങാം

പത്ത് വര്‍ഷം മുന്‍പുള്ള കറന്‍സികള്‍ മാറ്റിയെടുക്കാനുള്ള അവസരം ദീര്‍ഘിപ്പിച്ചു. 2005ന്‍ മുന്‍പുള്ള കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന ദിവസമായി നേരത്തെ നിശ്ചയിച്ചിരുന്നത് 2015 ജനവരി ഒന്നായിരുന്നു. പുതിയ തീരുമാനപ്രകാരം ജൂണ്‍ 30 വരെ പഴയ കറന്‍സികള്‍ പുതുക്കി വാങ്ങാവുന്നതാണ്. 500, 1000 രൂപയുടെ നോട്ടുകള്‍ ഉള്‍പ്പെടെയുള്ള കറന്‍സികള്‍ ഈ തിയതിക്കു മുന്‍പ് തുല്യ തുക വാങ്ങി ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാം.

2005ന് ശേഷം പുറത്തിറക്കിയ കറന്‍സി നോട്ടുകളില്‍ പിന്‍വശത്ത് ഏറ്റവും താഴെയായി അതത് വര്‍ഷം അച്ചടിച്ചിരിക്കും, എന്നാല്‍ 2005ന് മുന്‍പ് അച്ചടിച്ച നോട്ടുകളില്‍ വര്‍ഷം കാണില്ല. മാത്രമല്ല പത്തു വര്‍ഷമായി പ്രചാരത്തിലുള്ളത് മഹാത്മ ഗാന്ധിയുടെ ചിത്രമുള്ളവയാണ്. തീര്‍ത്തും ഉപയോഗശൂന്യമായവ പിന്‍വലിക്കപ്പെട്ടിട്ടുമുണ്ടെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. പഴയ കറന്‍സികള്‍ കൗണ്ടറുകളിലൂടെയോ എ ടി എം വഴിയോ പൊതുജനങ്ങള്‍ക്ക് നല്കരുതെന്നു ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

Scroll To Top