Sunday December 11, 2016
Latest Updates

ജൂണില്‍ രണ്ടാഴ്ച മംഗള്‍യാന്‍ നിശ്ചലമാകും

ജൂണില്‍ രണ്ടാഴ്ച മംഗള്‍യാന്‍ നിശ്ചലമാകും

ബംഗളുരു: ജൂണില്‍ രണ്ടാഴ്ച മംഗള്‍യാന്‍ നിശ്ചലമാകും. രണ്ടാഴ്ചക്കാലം മംഗള്‍യാനുമായി ആശയ വിനിമയം നടക്കില്ല. ഐഎസ്ആര്‍ഒ അറിയിച്ചതാണ് ഇക്കാര്യം. ജൂണ്‍ 8 മുതല്‍ 22 വരെയാണ് ആശയ വിനിമയം തടസപ്പെടുക. ഈ ദിവസങ്ങളില്‍ ഭൂമിയുടെയും ചൊവ്വയുടെയും ഇടയില്‍ സൂര്യന്‍ വരുന്നതിനാലാണ് ആശയ വിനിമയം തടസപ്പെടുക.

ഈ കാലയളവില്‍ മംഗള്‍യാനിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാനോ തിരികെ സ്വീകരിക്കാനോ സാധിക്കില്ല. മംഗള്‍യാന്‍ ദൌത്യത്തിന് രൂപം നല്‍കുമ്പോള്‍ തന്നെ ഈ പ്രതിസന്ധി മുന്‍കൂട്ടി കണ്ടിരുന്നതിനാല്‍ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഇക്കാലയളവില്‍ സ്വയം നിയന്ത്രിത സംവിധാനത്തിലായിരിക്കും പേടകത്തിന്റെ പ്രവര്‍ത്തനം.

2016 മെയ് മാസത്തില്‍ വീണ്ടും ഭൂമിയുടെയും ചൊവ്വയുടേയും ഇടയില്‍ സൂര്യന്‍ വരുന്നതിനാല്‍ രണ്ടാഴ്ചക്കാലം ആശയവിനിമയം നടക്കില്ല. പേടകം ഭ്രമണപഥത്തില്‍ എത്തിയ ശേഷം ഇത് ആദ്യമായാണ് ഇരത്ര്യും ദീര്‍ഘകാലം ആശയ വിനിമയം തടസപ്പെടുന്നത്.

Scroll To Top