Sunday December 11, 2016
Latest Updates

ജൂണിയര്‍ സൈക്കിള്‍ പദ്ധതിയിലെ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ അധ്യാപക സംഘടനകളുടെ സമരം ഇന്ന്

ജൂണിയര്‍ സൈക്കിള്‍ പദ്ധതിയിലെ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ അധ്യാപക സംഘടനകളുടെ സമരം ഇന്ന്

ഡബ്ലിന്‍: ജൂണിയര്‍ സൈക്കിള്‍ പദ്ധതിയിലെ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ അധ്യാപക സംഘടനകള്‍ പ്രഖ്യാപിച്ച സമരം ഇന്ന് നടക്കും. വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ അസസ്‌മെന്റിനെതിരെയാണ് അധ്യാപക സംഘടനകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.  ഇന്നും ജനുവരിയിലുമായി രണ്ട് ദിവസമാണ് സമരം. ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥികളുടെ 40 ശതമാനം മാര്‍ക്ക് അധ്യാപകര്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്തണമെന്ന നിര്‍ദ്ദേശത്തിനെതിരെയാണ് സമരം. 

100 ശതമാനം മൂല്യനിര്‍ണ്ണയവും പുറത്ത് നടത്തണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം. നേരത്തെ ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷയുടെ 100 ശതമാനവും സ്‌കൂളില്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം എന്നാല്‍ അധ്യാപക സംഘടനകളുടെ രൂക്ഷമായ എതിര്‍പ്പിനെ തുടര്‍ന്ന് 60 ശതമാനം മൂല്യനിര്‍ണ്ണയം സ്‌കൂളുകള്‍ക്ക് പുറത്ത് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നൂറു ശതമാനം മൂല്യനിര്‍ണ്ണയവും പുറത്ത് നടത്തണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം. 

പൂര്‍ണ്ണമായും സ്‌കൂളുകളില്‍ തന്നെ നടത്തുന്ന മൂല്യനിര്‍ണ്ണയം വിദ്യാഭ്യാസ നിലവാരം തകര്‍ക്കുമെന്ന അധ്യാപക സംഘടനകളുടെ വാദം അംഗീകരിച്ച മന്ത്രി ജാന്‍ ഒ സുള്ളിവന്‍ നൂറു ശതമാനം മൂല്യനിര്‍ണ്ണയം ഇളവ് ചെയ്ത് 40 ശതമാനം അതാത് സ്‌കൂളുകളെ തന്നെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ അധ്യാപക സംഘടനകള്‍ സമരത്തിലേക്ക് നീങ്ങുകയായിരുന്നു.

Scroll To Top