Sunday December 11, 2016
Latest Updates

ജൂണിയര്‍ സൈക്കിള്‍: ക്രിസ്തുമസിന് മുമ്പ് അധ്യാപക സംഘടനകള്‍ വീണ്ടും സമരത്തിലേക്ക്

ജൂണിയര്‍ സൈക്കിള്‍: ക്രിസ്തുമസിന് മുമ്പ് അധ്യാപക സംഘടനകള്‍ വീണ്ടും സമരത്തിലേക്ക്

ഡബ്ലിന്‍: ക്രിസ്തുമസിന് മുമ്പ് അധ്യാപകര്‍ വീണ്ടും സമരത്തിലേക്ക്.സ്‌കൂളുകള്‍ സ്തംഭിപ്പിച്ച് കൊണ്ട് സെക്കന്‍ഡ് ലെവല്‍ അധ്യാപകര്‍ സമരം ചെയ്‌തെക്കുമെന്നാണ് സൂചന. ജൂണിയര്‍ സൈക്കിള്‍ പദ്ധതിയെച്ചൊല്ലി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് സമരം. അധ്യാപകരുടെ പ്രതിധേധം കണക്കിലെടുത്ത് വിദ്യാഭ്യാസ മന്ത്രി ജാന്‍ ഓ സുള്ളിവന്‍ ജൂണിയര്‍ സൈക്കിള്‍ പദ്ധതിയില്‍ ചില ഇളവുകള്‍ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും മന്ത്രിയുടെ പ്രഖ്യാപനത്തില്‍ അധ്യാപകര്‍ തൃപ്തരല്ല. ഇതേതുടര്‍ന്നാണ് ക്രിസ്തുമസിന് മുമ്പ് വീണ്ടും സമരത്തിലേക്ക് നീങ്ങാന്‍ അധ്യാപകര്‍ ആലോചിക്കുന്നത്. 

ദി അസോസിയേഷന്‍ ഓഫ് സെക്കന്‍ഡറി ടീച്ചേഴ്‌സ് അയര്‍ലണ്ട്, ടീച്ചേഴ്‌സ് യൂണിയന്‍ ഓഫ് അയര്‍ലണ്ട് എന്നീ സംഘടനകളാണ് സമരത്തിലേക്ക് നീങ്ങുന്നത്. ജൂണിയര്‍ സൈക്കിള്‍ പദ്ധതി പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. വെള്ളിയാഴ്ച കൂടുന്ന മീറ്റിങ്ങില്‍ സമരത്തിന്റെ തീയതി തീരുമാനിക്കും. സംഘടനകള്‍ സമരത്തിലേക്ക് നീങ്ങിയാല്‍ 730 ഓളം സെക്കന്‍ഡ് ലെവല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം സ്തംഭിക്കും. മാസങ്ങളായി തുടരുന്ന തര്‍ക്കത്തില്‍ മന്ത്രിയിലും സര്‍ക്കാരിലും സമ്മര്‍ദ്ദം ശക്തമാക്കുന്നത്തിന്റെ ഭാഗമായാണ് സംഘടനകള്‍ സമരത്തിലേക്ക് നീങ്ങുന്നത്. 

ജൂണിയര്‍ സൈക്കിള്‍ പദ്ധതിയിലെ വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കിയാണ് മന്ത്രി ഇളവുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പദ്ധതി പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന നിലപാടിലാണ് അധ്യാപക സംഘടനകള്‍. തര്‍ക്കം പരിഹരിക്കാന്‍ സംഘടനകളുമായി മന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ദി അസോസിയേഷന്‍ ഓഫ് സെക്കന്‍ഡറി ടീച്ചേഴ്‌സ് അയര്‍ലണ്ട് അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി മോറിയ ലിന്‍ഡന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണിയര്‍ സൈക്കിള്‍ പദ്ധതിക്കെതിരെ അധ്യാപക സംഘടനകള്‍ പ്രതിഷേധത്തിലാണ്

Scroll To Top