Saturday December 03, 2016
Latest Updates

ജൂണിയര്‍ സൈക്കിള്‍: അധ്യാപക സംഘടനകളും വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം

ജൂണിയര്‍ സൈക്കിള്‍: അധ്യാപക സംഘടനകളും വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം

ഡബ്ലിന്‍: ജൂണിയര്‍ സൈക്കിള്‍ പ്രശ്‌നത്തില്‍ അധ്യാപക സംഘടനകളും വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം. അനുനയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ അധ്യാപകര്‍ സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. ഡിസംബര്‍ 2 നാണ് ആദ്യ സമരം. അന്ന് 730 ഓളം സ്‌കൂളുകള്‍ അടഞ്ഞു കിടക്കും. 345,000 വിദ്യാര്‍ത്ഥി കളുടെ പഠനം മുടങ്ങും. ജനുവരിയില്‍ രണ്ടാം ഘട്ട സമരം നടക്കും. സമരം പ്രഖ്യാപിച്ചിരിക്കുന്ന അസോസിയേഷന്‍ ഓഫ് സെക്കന്‍ഡറി ടീച്ചേഴ്‌സ് അയര്‍ലണ്ട്, ടീച്ചേഴ്‌സ് യൂണിയന്‍ ഓഫ് അയര്‍ലണ്ട് എന്നീ സംഘടനകളുമായാണ് മന്ത്രി ഇന്നലെ ചര്‍ച്ച നടത്തിയത്. 

ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷയുടെ മൂല്യ നിര്‍ണ്ണയത്തില്‍ 40 ശതമാനം മാര്‍ക്ക് അതാത് സ്‌കൂളുകളില്‍ തന്നെ മൂല്യനിര്‍ണ്ണയം ചെയ്യണമെന്ന പുതിയ നിര്‍ദ്ദേശത്തിനെതിരെയാണ് അധ്യാപക സംഘടനകളുടെ പ്രതിഷേധം. നേരത്തെ 100 ശതമാനം മൂല്യ നിര്ന്നയവും അതാത് അധ്യാപകരെ ഏല്‍പ്പിച്ചു കൊണ്ടായിരുന്നു ജൂണിയര്‍ സൈക്കിള്‍ ഘടന പരിഷ്‌ക്കരിച്ചത്. എന്നാല്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഇത് 40 ശതമാനമായി കുറച്ചു. എന്നാല്‍ മുഴുവന്‍ പിന്‍വലിക്കണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം. 

മുന്‍ വിദ്യാഭ്യാസ മന്ത്രി റൂറി ക്വിന്‍ ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി അധ്യാപക സംഘടനകള്‍ പ്രതിഷേധത്തിലാണ്. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ജാന്‍ ഓ സുള്ളിവന്‍ പുതിയ വിസ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റതിനു ശേഷം ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. എന്നാല്‍ മൂല്യ നിര്‍ണ്ണയം സംബന്ധിച്ചുള്ള തര്‍ക്കം അപ്പോഴും പരിഹരിക്കപ്പെട്ടിരുന്നില്ല. ജൂണിയര്‍ സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ത്ഥിക ള്‍ക്ക് അവര്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെ മാര്‍ക്ക് ഇടുന്നത് അംഗീകരിക്കാനാകില്ലെന്നാണ് സമര രംഗത്തുള്ള സംഘടനകളുടെ നിലപാട്. 

അതേസമയം സമരവുമായി മുന്നോട്ടു പോകാനുള്ള അധ്യാപക സംഘടനകളുടെ തീരുമാനം ഖേദകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി ജാന്‍ ഓ സുള്ളിവന്‍ പറഞ്ഞു. ചര്‍ച്ച പരാജയപ്പെട്ടത് ഖേദകരമാണെന്ന് നാഷണല്‍ പേരന്റ്‌സ് കൌണ്‍സിലും പ്രതികരിച്ചു. ജൂണിയര്‍ സൈക്കിള്‍ ഭേദഗതികലോദ് സംഘടനയ്ക്ക് യോജിപ്പാണെന്നും പേരന്റ്‌സ് കൌണ്‍സില്‍ പ്രസിഡന്റ് ഡോണ്‍ മിയെഴ്‌സ് പറഞ്ഞു.

Scroll To Top