Sunday December 11, 2016
Latest Updates

ജൂണിയര്‍ സെര്‍ട്ട് :മലയാളികളില്‍ ബ്ലാക്ക്‌റോക്കിലെ അമൃത അഗസ്റ്റ്യന്‍ ഒന്നാമതായി

ജൂണിയര്‍ സെര്‍ട്ട് :മലയാളികളില്‍ ബ്ലാക്ക്‌റോക്കിലെ അമൃത അഗസ്റ്റ്യന്‍ ഒന്നാമതായി

ഡബ്ലിന്‍ ; ജൂണിയര്‍ സെര്‍ട്ട് പരീക്ഷയില്‍ അയര്‍ലണ്ടിലെ മലയാളികളില്‍ ഒന്നാം സ്ഥാനത്തെത്തി ബ്ലാക്ക്‌റോക്ക് മൌണ്ട് മെറിയോണ്‍ അവന്യൂ ദി എലംസിലെ അമൃതാ അഗസ്റ്റ്യന്‍ അഭിമാനാര്‍ഹമായ വിജയം നേടി .

ബ്ലാക്ക് റോക്ക് സയണ്‍ ഹില്ലിലെ ഡൊമിനിക്കന്‍ കോളജില്‍ നിന്നും പത്തില്‍ പത്ത് എ ഗ്രേഡും നേടിയ ഏക വിദ്യാര്‍ഥിനി എന്ന ബഹുമതിയും അമൃതയ്ക്കാണ് .

‘ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചില്ല .എല്ലാം ദൈവാനുഗ്രഹം ..അമൃത ഐറിഷ് മലയാളിയോട് സന്തോഷം പങ്കുവെച്ചു .
‘എല്ലാവരുടെയും സഹായവും പ്രോത്സാഹനവും തുണയായി .ടീച്ചേഴ്‌സും മാതാപിതാക്കളും മാര്‍ഗനിര്‍ദേശങ്ങളുമായി എപ്പോഴും കൂട്ടിനുണ്ടായിരുന്നു’ .

 . 'വിജയസന്തോഷം ' അമൃത ,അനുജത്തി അപര്‍ണ്ണയോടൊപ്പം


. ‘വിജയസന്തോഷം ‘ അമൃത ,അനുജത്തി അപര്‍ണ്ണയോടൊപ്പം

‘ക്രിസ്തുമസ് കഴിഞ്ഞാണ് പരീക്ഷയ്ക്കായി ഒരുങ്ങി പഠിക്കാന്‍ തുടങ്ങിയത് ഒരു ടൈം ടേബിള്‍ ഉണ്ടാക്കി അത് ഫോളോ ചെയ്തു .അന്നന്നത്തെ പാഠങ്ങള്‍ കൃത്യമായി പഠിച്ചതിനൊപ്പം പഴയ ക്വസ്റ്റ്യന്‍ പേപ്പറുകള്‍ക്ക് പല പ്രാവശ്യം ഉത്തരമെഴുതി പരിശീലനം തേടി .അതായിരിക്കും വിജയ രഹസ്യം .സംശയലേശമന്യേ അമൃത വിജയരഹസ്യം വെളിപ്പെടുത്തി ‘

കലാകായിക രംഗത്തും കഴിവ് തെളിയിച്ച അമൃത സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗം കൂടിയാണ് .സ്‌കൂള്‍ ക്വയറിലും സജീവ സാന്നിധ്യമായ അമൃത ജീസസ് യൂത്തിന്റെ പ്രവര്‍ത്തക കൂടിയാണ് .

കെന്നഡി സെക്യൂരിറ്റി സര്‍വീസസില്‍ ജീവനക്കാരനായ കോഴിക്കോട് കൂടരഞ്ഞി തെനംകാലായില്‍ തങ്കച്ചന്റെയും ,ലിസി അഗസ്റ്റ്യ ന്റെയും (നാഷണല്‍ റീഹാബിലിറ്റേഷന്‍ ഹോസ്പിറ്റലില്‍,ഡണ്‍ലേരി ) മകളാണ് അമൃത .

അമൃതയുടെ സഹോദരി അപര്‍ണ്ണ അഗസ്റ്റിന്‍ ബൂട്ടേഴ്‌സ്ടൗണ്‍ ഔര്‍ ലേഡി ഓഫ് മേഴ്‌സി കോണ്‍വന്റ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

Scroll To Top