Thursday December 08, 2016
Latest Updates

ജീവിതശൈലിയും ഭക്ഷണശൈലിയും ക്രമീകരിക്കാന്‍ സര്‍ക്കാരിനാവില്ലെന്ന് ആരോഗ്യമന്ത്രി ലിയോ വരദ്കര്‍

ജീവിതശൈലിയും ഭക്ഷണശൈലിയും ക്രമീകരിക്കാന്‍ സര്‍ക്കാരിനാവില്ലെന്ന് ആരോഗ്യമന്ത്രി ലിയോ വരദ്കര്‍

ഡബ്ലിന്‍:ആരോഗ്യമന്ത്രിയായി ചുമതലയേറ്റ ദിവസം മുതല്‍ ഓരോ ദിവസവും ലിയോ വരേദ്കറുടെ ഓഫിസില്‍ നിന്നും ഓരോ പത്രക്കുറിപ്പുകള്‍ ഏതെങ്കിലും ഒരു രോഗാവസ്ഥയെ സംബന്ധിച്ച് പുറത്തിറങ്ങുന്നുണ്ട്.ഇന്നലെ ആരോഗ്യമന്ത്രി പിടിച്ചത് തടിയന്മാരെയാണ്. അയര്‍ലണ്ടില്‍ പൊണ്ണത്തടിയന്‍മാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു എന്നതിലാണ് മന്ത്രി ഇന്നലെ ഖേദം പ്രകടിപ്പിച്ചത്. ഐറിഷ് ആരോഗ്യ മേഖല നേരിടുന്ന ഏറ്റവും പുതിയ വെല്ലുവിളിയായി പൊണ്ണത്തടി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ തടിയന്‍മാരെ മെലിഞ്ഞതാക്കാന്‍ ഗവണ്‍മെന്റിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പുതിയ ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.അമിതവണ്ണം ചെറുക്കാന്‍ ആരോഗ്യ വകുപ്പില്‍ ചില പദ്ധതികള്‍ ഉണ്ടെങ്കിലും പൊണ്ണത്തടി മാറ്റിയെടുക്കാന്‍ ഓരോരുത്തരും സ്വയം ശ്രദ്ധിക്കണമെന്ന് ലിയോ വരദ്കര്‍ പറഞ്ഞു. 

അമിതവണ്ണം മൂലം പ്രതിസന്ധി അനുഭവിക്കുന്നവര്‍ ജീവിതശൈലിയും ആഹാരശൈലിയും ക്രമീകരിക്കണമെന്നും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും ഒരു ഡോക്ടര്‍ കൂടിയായ ലിയോ വരദ്കര്‍ പറഞ്ഞു. അമിത വണ്ണമുള്ളവര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണെന്നും ലിയോ വരദ്കര്‍ പറഞ്ഞു. ജീവിതശൈലിയും ഭക്ഷണശൈലിയും ക്രമീകരിക്കുന്നതിലൂടെ ഭൂരിപക്ഷം പേര്‍ക്കും അമിത വണ്ണം ചെറുക്കാന്‍ കഴിയുമെന്ന് ലിയോ വരദ്കര്‍ പറഞ്ഞു. ഇതിനായി ഷുഗര്‍ ടാക്‌സ് ഏര്‍പ്പെടുത്തണമെന്ന വാദത്തോട് തനിക്ക് യോജിപ്പില്ലെന്നും വരദ്കര്‍ പറഞ്ഞു.അമിതവണ്ണം അസുഖമായി കണക്കാക്കി മെഡിക്കല്‍ കാര്‍ഡ് വിതരണം ചെയ്യാന്‍ പദ്ധതിയുണ്ടെന്നും ലിയോ വരദ്കര്‍ പറഞ്ഞു. 

അയര്‍ലണ്ടിലെ അഞ്ചില്‍ നാല് പേരും അമിത വണ്ണമുള്ളവരാണെന്നാണ് കണക്ക്. അമിത വണ്ണം മൂലം ആരോഗ്യപ്രശ്‌നം അനുഭവിക്കുന്നവരില്‍ ഭൂരിപക്ഷവും മധ്യവയസ് കഴിഞ്ഞവരാണ്. നിലവില്‍ അമിതവണ്ണത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ദിവസേന 100 പേരെങ്കിലും മരണമടയുന്നതായാണ് റിപ്പോര്‍ട്ട്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2030 ഓടെ യൂറോപ്പില്‍ ഏറ്റവുമധികം പൊണ്ണത്തടിയന്മാരുള്ള രാജ്യമായി അയര്‍ലണ്ട് മാറുമെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. 

Scroll To Top