Friday December 09, 2016
Latest Updates

ജീവിക്കാന്‍ മാര്‍ഗമില്ലാതെയാണ് വേശ്യാവൃത്തി തെരഞ്ഞെടുത്തതെന്ന് ദേശീയ അവാര്‍ഡ് ജേതാവായ നടി

ജീവിക്കാന്‍ മാര്‍ഗമില്ലാതെയാണ് വേശ്യാവൃത്തി തെരഞ്ഞെടുത്തതെന്ന് ദേശീയ അവാര്‍ഡ് ജേതാവായ നടി

ജീവിക്കാന്‍ വേറെ വഴി ഇല്ലാത്തതിനാലാണ് താന്‍ വേശ്യാവൃത്തി തെരഞ്ഞെടുത്തതെന്ന് ദേശീയ അവാര്‍ഡ് ജേതാവായ നടി. കഴിഞ്ഞ ദിവസം വേശ്യാവൃത്തിക്ക് അറസ്റ്റിലായ പ്രമുഖ തെലുങ്ക് നടി ശ്വേത ബസു പ്രസാദിന്റേതാണ് വെളിപ്പെടുത്തല്‍ . സിനിമ തെരഞ്ഞെടുത്തത് ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായെന്നും ഇപ്പോള്‍ ജീവിക്കാന്‍ മാര്‍ഗമില്ലെന്നും ശ്വേത പോലീസിനോട് വെളിപ്പെടുത്തി.

സിനിമയില്‍ അവസരം കുറഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധിയിലായി. ഇതോടെ കുടുംബത്തെ സഹായിക്കാന്‍ തന്റെ മുന്നില്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നെന്നും ശ്വേത പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ശ്വേതയെ പ്രമുഖ വ്യാപാരികള്‍ക്കൊപ്പം വേശ്യാവൃത്തിക്ക് പോലീസ് അറസ്റ്റ് ചെയ്തത്.

ബോളിവുഡ് സിനിമയില്‍ ബാലതാരമായി അഭിനയം തുടങ്ങിയ ശ്വേത 2002 ല്‍ മക്ഡീ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശ പുരസ്‌ക്കാരം നേടിയിരുന്നു. തുടര്‍ന്ന് നായികയായി മാറിയ ശ്വേത ബംഗാളി , തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായെങ്കിലും ഇടക്കാലത്ത് അവസരങ്ങള്‍ കുറഞ്ഞു.

Scroll To Top