Sunday December 04, 2016
Latest Updates

ജീവനക്കാര്‍ വെറും മൂന്ന് : 4.2 മില്യന്‍ യൂറോ കോര്‍പ്പറേഷന്‍ ടാക്‌സ്

ജീവനക്കാര്‍ വെറും മൂന്ന് : 4.2 മില്യന്‍ യൂറോ കോര്‍പ്പറേഷന്‍ ടാക്‌സ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വെറും മൂന്ന് ജീവനക്കാര്‍ മാത്രമുള്ള കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.2 മില്യന്‍ യൂറോ കോര്‍പ്പറേഷന്‍ ടാക്‌സ് നല്‍കി. ബെക്റ്റന്‍ഡിക്‌സന്‍ എന്ന മെഡിക്കല്‍ ടെക്‌നോളജി കമ്പനിയുടെ ഐറിഷ് ശാഖയാണ് 4.2 മില്യന്‍ നികുതി നല്‍കിയത്. 1.17 ബില്യനായിരുന്നു കമ്പനിയുടെ ആകെ വരുമാനം. അമേരിക്കന്‍കമ്പനിയാണ് ഇത്.അമേരിക്കയില്‍ ആയിരുന്നു കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫിസെങ്കില്‍ കമ്പനിയ്ക്ക് അനേക മില്യന്‍ യൂറോയുടെ നഷ്ട്ടം സംഭവിക്കുമായിരുന്നു.

അയര്‍ലണ്ട് ഇത്തരം കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ അമേരിക്കന്‍ പ്രസിഡണ്ട് ബാരക് ഒബാമ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. 

കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണ് കമ്പനി പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം ആകെ വരുമാനം 1.14 ബില്യണില്‍ നിന്ന് 1.17 ബില്യണായി വര്‍ദ്ധിച്ചു. എന്നാല്‍ നികുതി പൂര്‍വ വരുമാനം 50 ശതമാനം കുറഞ്ഞു 32 മില്യന്‍ യൂറോ കുറഞ്ഞതായി കമ്പനി വെളിപ്പെടുത്തി.

ഡണ്‍ലേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ബെക്റ്റന്‍ ഡിക്‌സന്‍ എന്ന കമ്പനിയുടെ അയര്‍ലണ്ടിലെ വിതരണക്കാരാണ്

Scroll To Top