Saturday December 03, 2016
Latest Updates

ജീണ്‍ ക്ലോഡ് ജങ്കറിനെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നതിൽ ഖേദിക്കേണ്ടി വരുമെന്ന് ഡേവിഡ് കാമറൂണ്‍

ജീണ്‍ ക്ലോഡ് ജങ്കറിനെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നതിൽ  ഖേദിക്കേണ്ടി വരുമെന്ന് ഡേവിഡ് കാമറൂണ്‍

ലണ്ടന്‍: ജീണ്‍ ക്ലോഡ് ജങ്കറിനെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റായി  തെരഞ്ഞെടുക്കുന്നതിൽ  യൂറോപ്യന്‍ രാജ്യങ്ങള്‍ ഖേദിക്കേണ്ടി വരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. കഴിഞ്ഞ ദിവസമാണ് ജങ്കറിനെ യൂറോപ്യന്‍
കമ്മീഷന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തത്. യൂറോപ്യന്‍ കൌണ്‍സില്‍ നേതാക്കളുടെ മേധാവി ഹെര്‍മന്‍ വാന്റൂമ്പി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. ഡേവിഡ് കാമറൂണിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ജങ്കറിനെ
തെരഞ്ഞെടുത്തത്.

പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് വോട്ടെടുപ്പ് നടത്തണമെന്ന് ഡേവിഡ് കാമറൂണ്‍ ആവശ്യപ്പെടിരുന്നു. എന്നാല്‍ 27 അംഗ യൂറോപ്യന്‍ യൂണിയനില്‍ ഹംഗറി മാത്രമാണ് ഡേവിഡ് കാമറൂണിന്റെ അഭിപ്രായത്തെ അനുകൂലിച്ചത്. എന്നാല്‍
അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്ന് കാമറൂണിനു പിന്തുണ ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് കാമറൂണ്‍ തന്റെ അഭിപ്രായ വ്യത്യാസം ട്വിറ്ററിലൂടെ പരസ്യമായി പ്രകടിപ്പിച്ചത്. ജങ്കര്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് സ്ഥാനത്തിന് അനുയോജ്യനായ നേതാവല്ലെന്ന് കാമറൂണ്‍ പറഞ്ഞു.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്തുണച്ചില്ലെങ്കിലും തനിക്ക് യുകെയുടെ താല്‍പ്പര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും കാമറൂണ്‍ പറഞ്ഞു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനു വിടുന്നത് സംബന്ധിച്ച് 2017 ല്‍ ജനഹിത പരിശോധന  നടത്താനിരിക്കെയാണ് കാമറൂണിന്റെ അഭിപ്രായ പ്രകടനം എന്നതും ശ്രദ്ധേയമാണ്. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് കാമറൂണ്‍ ജങ്കറിനെതിരെ രംഗത്ത് വന്നത്.

Scroll To Top