Wednesday December 07, 2016
Latest Updates

ജി പി കെയര്‍ പൂര്‍ണ്ണമായും സൌജന്യമാക്കാനാവില്ല, പണം കൊടുക്കേണ്ടി വരുമെന്ന് സൂചനകളുമായി ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍

ജി പി കെയര്‍ പൂര്‍ണ്ണമായും സൌജന്യമാക്കാനാവില്ല, പണം കൊടുക്കേണ്ടി വരുമെന്ന് സൂചനകളുമായി ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍

ഡബ്ലിന്‍: സൗജന്യ ജിപി കെയര്‍ പൂര്‍ണ്ണമായും സൌജന്യമല്ലെന്ന് ആരോഗ്യമന്ത്രി ലിയോ വരദ്കര്‍. സൗജന്യ ജിപി കെയര്‍ സ്‌കീമിന്റെ ഭാഗമായി ഓരോ തവണ ഡോക്ടറെ കാണുമ്പോഴും കുറഞ്ഞ നിരക്കില്‍ ചെറിയ ഫീസ് ഈടാക്കാന്‍ ലിയോ വരദ്കര്‍ ആലോചിക്കുന്നു. സൗജന്യ ജിപി കെയര്‍ ആളുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാനും. ക്ലിനിക്കുകളിലെ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് കുറഞ്ഞ നിരക്കില്‍ ഒരു ഫീസ് ഏര്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രി ആലോചിക്കുന്നത്. ജിപി ഫീസ് എത്രയായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. എന്നാല്‍ പ്രിസ്‌ക്രിപ്ഷന്‍ ഫീസ് പോലെ കുറഞ്ഞ നിരക്കില്‍ മാത്രമേ ഫീസ് ഈടാക്കൂ എന്നാണു റിപ്പോര്‍ട്ട്.

ഇതിനകം മെഡിക്കല്‍ കാര്‍ഡ് ഉടമകളായ രോഗികള്‍ക്കും ജിപിമാത്രം മെഡിക്കല്‍ കാര്‍ഡ് ഉള്ളവര്‍ക്കും പുഇതിയ ഫീസ് ബാധകമായിരിക്കില്ല. ആറ് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കൂടി ജിപി കെയര്‍ സൌജന്യമാക്കുന്ന പദ്ധതിയുടെ ഭാഗമായാണ്
നടപടികള്‍. 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ജിപി കെയര്‍ സൌജന്യമാണ്. അടുത്ത ഘട്ടത്തില്‍ പ്രൈമറി, സെക്കന്‍ഡറി തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ജിപി കെയര്‍ സൌജന്യമാക്കാന്‍ സര്ക്കാര് ആലോചിക്കുനുണ്ട്. ഭാവിയില്‍ എല്ലാ
വിഭാഗം ജനങ്ങള്‍ക്കും ജിപി കെയര്‍ സമ്പൂര്‍ണ്ണമായി സൌജന്യമാക്കാനുള്ള ആലോചനയുണ്ട്. എന്നാല്‍ ഇത് എന്ന് നടപ്പിലാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നു ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

സൗജന്യ ജിപി കെയര്‍ സംബന്ധിച്ചു ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷനുമായും ഡോക്ടര്‍മാരുടെ യൂണിയനുക ളുമായും ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ലിയോ വരദ്കറുടെ വക്താവ് അറിയിച്ചു.അയര്‍ലണ്ടിലെ അഞ്ചില്‍ മൂന്ന് പേര്‍ക്ക് സൗജന്യ ജിപി കെയറും പ്രൈമറി ഹെല്‍ത്ത് സര്‍വീസും അപ്രാപ്യമാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പരിഹാരമെന്നോണമാണ് എല്ലാവര്‍ക്കും സൗജന്യ ജിപി കെയര്‍ എന്ന ആശയം സര്‍ക്കാര്‍ ആലോചിച്ചിരുന്നത്.

Scroll To Top