Friday December 09, 2016
Latest Updates

ജി. കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ രാജി സന്നദ്ധത അറിയിച്ചു.

ജി. കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ രാജി സന്നദ്ധത അറിയിച്ചു.

തിരുവനന്തപുരം: മന്ത്രിസഭാ പ്രവേശനം കാത്തിരിക്കുന്ന സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ കണ്ടു രാജി സന്നദ്ധത അറിയിച്ചു. ഇന്നലെ സുധീരന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. സ്പീക്കര്‍ സ്ഥാനം രാജി വയ്ക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും കാര്‍ത്തികേയന്‍, സുധീരനെ അറിയിച്ചു. 17 ന് നിയമസഭ സമ്മേളനം കഴിഞ്ഞാല്‍ ഉടന്‍ കാര്‍ത്തികേയന്‍ രാജി പ്രഖ്യാപിച്ചേക്കും.

വിഎം സുധീരന്‍ സ്വകാര്യ സന്ദര്‍ശനത്തിനായി ഇന്ന് അമേരിക്കയിലേക്ക് പോകുന്നതിനാലാണ് കാര്‍ത്തികേയന്‍ തിരക്കിട്ട് അദ്ദേഹത്തെ കണ്ടു രാജി സന്നദ്ധത അറിയിച്ചത്. ഇനി രണ്ടാഴ്ചയ്ക്ക് ശേഷമേ സുധീരന്‍ മടങ്ങി എത്തൂ. സുധീരന്‍ മടങ്ങി എത്തിയതിനു ശേഷമേ മന്ത്രിസഭാ പുനസംഘടന ചര്‍ച്ചകള്‍ ആരംഭിക്കൂ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ താല്‍പ്പര്യ പ്രകാരമാണ് കാര്‍ത്തികേയനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത്.

രാജി വച്ച് എംഎല്‍എ മാത്രമായി തുടരാനാണ് കാര്‍ത്തികേയന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ കാര്‍ത്തികേയനെപ്പോലെ ഒരു മുതിര്‍ന്ന നേതാവ് മന്ത്രിസഭയില്‍ വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീരുമാനിക്കുകയായിരുന്നു.

Scroll To Top