Friday December 09, 2016
Latest Updates

ജി എസ് എല്‍ വി മാര്‍ക്ക് 3 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു

ജി എസ് എല്‍ വി മാര്‍ക്ക് 3 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു

ചെന്നൈ: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്ക് വീണ്ടും കുതിച്ചു ചാട്ടം. ജി എസ് എല്‍ വി മാര്‍ക്ക് 3 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. രാവിലെ 9.30നു സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പരീക്ഷണങ്ങളുടെ ആദ്യ പടിയായാണ് ജി എസ് എല്‍ വി മാര്‍ക്ക് 3 വിക്ഷേപിച്ചത്. ഇന്നലെ രാവിലെ കൌണ്ട് ദൌണ്‍ തുടങ്ങിയിരുന്നു. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമാണ് ഇത്.

നാല് ടണ്ണിലധികം ഭാരമുള്ള ഉപഗ്രഹ്ഹങ്ങള്‍ വഹിക്കാനും ജി എസ് എല്‍ വി മാര്‍ക്ക് 3 യ്ക്ക് ശേഷിയുണ്ട്. ബഹിരാകാശത്തേയ്ക്ക് അയയ്ക്കുന്ന വാഹനം നേരിടുന്ന പ്രതികൂല കാലാവസ്ഥ പഠിക്കുകയാണു പരീക്ഷണ വിക്ഷേപണത്തിലൂടെ ഐ എസ് ആര്‍ ഐ ഓ ഉദ്ദേശിക്കുന്നതെന്ന് ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. 2016ല്‍ രണ്ടു പരീക്ഷണങ്ങള്‍ കൂടി നടക്കും. അഞ്ചു വര്‍ഷത്തിനകം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനാകുമെന്നു ഐ എസ് ആര്‍ ഓ പ്രതീക്ഷിക്കുന്നു.

മൂന്നു മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാന്‍ ശേഷിയുള്ള ക്രൂ മൊഡ്യൂള്‍ പേടകത്തിലുണ്ട് . ഭൌമോപരിതലത്തില്‍ നിന്ന് 126.16 കിലോ മീറ്റര്‍ ഉയരത്തിലെത്തിയാല്‍ റോക്കറ്റില്‍നിന്നു പേടകം വേര്‍പിരിയും. തുടര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ പാരച്യൂട്ടില്‍ പേടകം ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്കു സമീപം ഇറങ്ങി. പേടകം ഏറ്റെടുത്ത നാവിക സേന അത് ശ്രീഹരിക്കോട്ടയില്‍ തിരിച്ചെത്തിക്കും.

Scroll To Top