Sunday December 04, 2016
Latest Updates

ജിഹാദികള്‍ക്കെതിരെ പോരാടാന്‍ അയര്‍ലണ്ടും ബ്രിട്ടനും ഒന്നിക്കുന്നു

ജിഹാദികള്‍ക്കെതിരെ പോരാടാന്‍ അയര്‍ലണ്ടും ബ്രിട്ടനും ഒന്നിക്കുന്നു

ഡബ്ലിന്‍: ജിഹാദികള്‍ക്കെതിരെ പോരാടാന്‍ അയര്‍ലണ്ടും ബ്രിട്ടനും ഒന്നിക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെന്നിയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഇരു രാജ്യങ്ങളിലും നിന്നും നിരവധി ജിഹാദികള്‍ ഇറാഖിലും സിറിയയിലും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ബ്രിട്ടനില്‍ നിന്ന് മാത്രം 500
ഓളം ജിഹാദികളും. അയര്‍ലണ്ടില്‍ നിന്നുള്ള 30 ഓളം പേരും അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അയര്‍ലണ്ട് ജിഹാദികളുടെ യൂറോപ്പിലെ ഇടത്താവളം ആക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. അയര്‍ലണ്ടിന്റെയും ബ്രിട്ടന്റെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ രഹസ്യവിവരങ്ങള്‍ കൈമാറുന്നത് ഉള്‍പ്പെടെയുള്ള
കാര്യങ്ങളില്‍ ധാരണയായി. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ പ്രതിദിനം കൈമാറും. വിസ അപേക്ഷകരെക്കുറിച്ചുള്ള വിവരങ്ങളും കൈമാറാന്‍ തീരുമാനിച്ചു. പ്രശ്‌ന ബാധിത മേഖലകളായ ഇറാഖില്‍ നിന്നും സിറിയയില്‍
നിന്നുമുള്ള വിമാന സര്‍വീസുകളില്‍ വരുന്ന യാത്രക്കാരെയും അങ്ങോട്ടേയ്ക്ക് തിരിച്ച് പോകുന്നവരെയും വിമാനത്താവളങ്ങളില്‍ പ്രത്യേക നിരീക്ഷിക്കാനും തീരുമാനമായി.

ഇതിനായി ബ്രിട്ടീഷ് ഐറിഷ് എയര്‍പോര്‍ട്ടുകളില്‍ നിരീക്ഷണം ശക്തമാക്കും. ഇരു രാജ്യങ്ങളിലെയും എമിഗ്രേഷന്‍ കൌണ്ടറുകളിലും നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചു. എമിഗ്രേഷന്‍ പരിശോധനയ്ക്കിടെ സ്വീകരിക്കുന്ന വിരലടയാള വിവരങ്ങള്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങളും പങ്കു വയ്ക്കും.

Scroll To Top