Sunday December 11, 2016
Latest Updates

ജിറോ സൈക്കിള്‍ റാലിയ്ക്ക് ബെല്‍ഫാസ്റ്റില്‍ വര്‍ണ്ണാഭമായ തുടക്കം; നാളെ ഉച്ചകഴിഞ്ഞ് ഡബ്ലിനിലെത്തും 

ജിറോ സൈക്കിള്‍ റാലിയ്ക്ക് ബെല്‍ഫാസ്റ്റില്‍ വര്‍ണ്ണാഭമായ തുടക്കം; നാളെ ഉച്ചകഴിഞ്ഞ് ഡബ്ലിനിലെത്തും 

ഡബ്ലിന്‍: ജിറോ ഡി ഇറ്റാലിയ സൈക്ക്‌ളിംഗ് മത്സരം അയര്‍ലണ്ടില്‍ ആരംഭിച്ചു.ഒന്നര ലക്ഷം പേര്‍ പങ്കെടുക്കുന്ന ഈ മത്സരം ബെല്‍ഫാസ്റ്റില്‍ നിന്നാണ് ആരംഭിച്ചത്. ലോകപ്രശസ്ത സൈക്ക്‌ളിംഗ് താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്.
നാളെ (ഞായര്‍ )മൂന്ന് മണിയോടെ സ്വോര്‍ഡ്‌സില്‍ എത്തുന്ന സൈക്കിള്‍ റാലി നാല് മണിയോടെ ഡബ്ലിനില്‍ സമാപിക്കും

പ്രശസ്ത താരം നിക്കോളാസ് റോഷേ ഉള്‍പ്പെടെയുള്ളവരാണ് റിയോ ഡി ഇറ്റാലിയയില്‍പങ്കെടുക്കുന്നത്. തനിക്ക് അയര്‍ലണ്ടില്‍ ലഭിച്ച ഊഷ്മളമായ വരവേല്‍പ്പിന് നന്ദിയുണ്ടെന്ന് നിക്കോളാസ് പറഞ്ഞു.

അയര്‍ലന്‍ണ്ടുകാരുടെ സ്‌നേഹത്തിന് മുന്നില്‍ വികാരഭരിതനായാണ് നിക്കോളാസ് പ്രതികരിച്ചത്. നിക്കോളാസിന്റെ പിതാവ് സ്റ്റീഫന്‍ റോഷേ 27 വര്‍ഷം മുമ്പ് ജിറോ ഡി ഇറ്റാലിയയില്‍ കിരീടം നേടിയിരുന്നു. മൂന്ന് പതിറ്റാണ്ടിനപ്പുറം ഒരു തവണ കൂടി തന്റെ കുടുംബത്തിലേക്ക് ജിറോ ഡി ഇറ്റാലിയ കിരീടം എത്തിക്കാമെന്നുള്ള പ്രതീക്ഷയിലാണ് നിക്കോളാസ്. ബെല്‍ഫാസ്റ്റ് സിറ്റി കൌണ്‍സിലിനു മുന്നില്‍ നിന്നാണ് മത്സരം ആരംഭിച്ചത്.

ബെല്‍ഫാസ്റ്റില്‍ തടിച്ചു കൂടിയ ആയിരക്കണക്കിന് ആരാധകരെ അഭിവാദ്യം ചെയ്ത് അയര്‍ലണ്ടില്‍ ലഭിച്ച ഊഷ്മള സ്വീകരണത്തിനു നന്ദി പറഞ്ഞു കൊണ്ടാണ് നിക്കോളാസും ടീം അംഗങ്ങളും പിങ്ക് കാര്‍പ്പറ്റില്‍ സൈക്കിള്‍ ചവുട്ടി തുടങ്ങിയത്.
ബ്രിട്ടീഷ് ടീമിനും ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്.പ്രമുഖ താരങ്ങളെ ഒഴിവാക്കിയാണ് ബ്രിട്ടീഷ് ടീം ഇത്തവണ ജിറോ ഡി ഇറ്റാലിയ മത്സരത്തിനു ഇറങ്ങിയിരിക്കുന്നതെങ്കിലും ആവേശകരമായ വരവേല്‍പ്പാണ് ബ്രിട്ടീഷ് ടീമിന് ലഭിച്ചത്.

ജിറോ ഡി ഇറ്റാലിയയേക്കാള്‍ പ്രശസ്തമായ ടൂര്‍ ഡെ ഫ്രാന്‍സ് മത്സരത്തിനു വേണ്ടി പ്രമുഖ താരങ്ങളെ ബ്രിട്ടന്‍ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ജിറോ ഡി ഇറ്റാലിയ തുടങ്ങിയതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതോടെ പിങ്ക് നിറത്തിലുള്ള ബലൂണുകളും വര്‍ണ്ണക്കടലാസുകളും ആകാശത്തേക്ക് പറപ്പിച്ച് കൊണ്ട് വര്‍ണ്ണാഭാമയാണ് സൈക്ക്‌ളിംഗ് തുടങ്ങിയത്. മത്സരത്തിന്റെ വോളന്റിയര്‍മാരും ആരാധകരില്‍ ചിലരും പിങ്ക് നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ചു കൊണ്ടാണ്
എത്തിയത്.

Scroll To Top