Thursday December 08, 2016
Latest Updates

ജിയാമോള്‍ക്ക് ഡബ്ലിന്‍ മലയാളികള്‍ വിട നല്‍കി ; പിങ്കണിഞ്ഞ് ,കളിപ്പാട്ടങ്ങളുമായി സ്വര്‍ഗത്തിലേയ്ക്ക് …

ജിയാമോള്‍ക്ക് ഡബ്ലിന്‍ മലയാളികള്‍ വിട നല്‍കി ; പിങ്കണിഞ്ഞ് ,കളിപ്പാട്ടങ്ങളുമായി സ്വര്‍ഗത്തിലേയ്ക്ക് …

ഡബ്ലിന്‍: :അവസാനം ജോവിയല്‍ കുഞ്ഞനിയത്തിയുടെ കവിളിലേയ്ക്കു ഒരു മുത്തമിട്ടു .അവന്‍ മനസ്സില്‍ പറഞ്ഞുകാണും ‘ഇനി നമ്മുക്ക് സ്വര്‍ഗത്തില്‍ വെച്ചു കാണാം ‘.
ശോകമൂകരായി ശുശ്രൂഷകളില്‍ പങ്കെടുത്തവരുടെ മിഴികളില്‍ കണ്ണീര്‍ പെയ്തിറങ്ങി.jiya 295493
ഒരു മാലാഖയെ പോലെ അണിഞ്ഞൊരുക്കിയാണ് അവളെ ദേവാലയത്തിലേയ്ക്ക് കൊണ്ടുവന്നത്.

ഒപ്പം അവള്‍ ജീവന് തുല്യം സ്‌നേഹിച്ചിരുന്ന ആ കളിപ്പാട്ടങ്ങളും .നീല നിറമുള്ള ആ പിയാനോയിലാണ് ആ കുഞ്ഞുവിരലുകള്‍ ഓടിനടന്നിരുന്നത്.ആ സ്വരനാദങ്ങളില്‍ അവളൊത്തിരി ആഹ്ലാദം കൊണ്ടു . പിന്നെ പിങ്ക് നിറമുള്ള കുതിരകുട്ടി.

പിങ്ക് ആയിരുന്നു കുഞ്ഞു ജിയാമോളുടെ ഇഷ്ട്ടനിറം . സാധാരണ എല്ലാ പെണ്‍കുട്ടികളെയും പോലെ.അതുകൊണ്ട് തന്നെ സ്വര്‍ഗയാത്രയ്ക്കു പോയപ്പോഴും അവളെ പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ കൊണ്ടാണ് അവളുടെ പ്രിയപ്പെട്ടവര്‍ ഒരുക്കിയത്.
അവള്‍ അധികം ആരോടും മിണ്ടിയിരുന്നില്ല.കുഞ്ഞിപല്ലുകള്‍ പുറത്തുകാട്ടി ആഹ്ലാദം പങ്കുവെയ്ക്കുമ്പോഴും ഇടയ്ക്കിടെ കുണുങ്ങി കരയുമ്പോഴും അവള്‍ക്കു കൂട്ടായിരുന്ന അപ്പയും അമ്മയും നിറകണ്ണുകളോടെ അവള്‍ക്കു വിട നല്‍കി .jiya palli

സാന്‍ട്രി നോര്‍ത്ത്‌വുഡ് ടെമ്പിള്‍ ഗാര്‍ഡന്‍ 69 ല്‍ താമസിക്കുന്ന ജോണിന്റെയും ബിനുവിന്റെയും മകള്‍ കഴിഞ്ഞ ദിവസം നിര്യാതയായ ജിയാമോളുടെ മൃതസംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കാനായി ഡബ്ലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് പേര്‍ എത്തിച്ചേര്‍ന്നിരുന്നു .jiya 101 വൈറ്റ്ഹാള്‍ ദേവാലയത്തില്‍ നടത്തിയ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം എയര്‍പോട്ടിനടുത്തുള്ള സെമിത്തേരിയില്‍ അടക്കം ചെയ്തു

മൃതസംസ്‌കാരശുശ്രൂഷയില്‍ സീറോ മലങ്കര സഭാചാപ്ലൈന്‍ ഫാ .അബ്രഹാം പതായ്ക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു ..ഫാ .മനോജ് പൊന്‍കാട്ടില്‍ ,ഫാ .ജോര്‍ജ് മാത്യു,ഫാ.കോശി ,ഫാ.ജോബി തുടങ്ങി എല്ലാ സഭാ വിഭാഗങ്ങളില്‍ നിന്നുമുള്ള വൈദിക ശ്രേഷ്ഠരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നുjiya 3jiya appa amajiya2

Scroll To Top