Saturday December 10, 2016
Latest Updates

ജിപിമാര്‍ സേവനം നിര്‍ത്താന്‍ ഒരുങ്ങുന്നു, തിരിച്ചടിയായത് ഗവണ്‍മെന്റിന്റെ ചെലവ് ചുരുക്കല്‍ നയം

ജിപിമാര്‍ സേവനം നിര്‍ത്താന്‍ ഒരുങ്ങുന്നു, തിരിച്ചടിയായത് ഗവണ്‍മെന്റിന്റെ ചെലവ് ചുരുക്കല്‍ നയം

ഡബ്ലിന്‍: അയര്‍ലണ്ടിലെ ജിപിമാരുടെ നിലനില്‍പ്പ് അവതാളത്തില്‍. സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ നയം മൂലം ജനറല്‍ പ്രാക്ടീസ് ചെയ്യുന്ന ജിപിമാരുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ജിപി സേവനം നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഐറിഷ് ജിപിമാരുടെ സംഘടന ഇന്ന് യോഗം ചേരും. ഡബ്ലിനിലെ ഡബിള്‍ ട്രീ ഹോട്ടലില്‍ വച്ചാണ് യോഗം. നാഷണല്‍ അസോസിയേഷന്‍ ഓഫ് ജനറല്‍ പ്രാക്റ്റീഷനേഴ്‌സ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ജിപിമാര്‍ ഒത്തുകൂടുന്നത്.

സര്‍ക്കാരിന്റെ നയവൈകല്യം മൂലം അയര്‍ലണ്ടിലെ നൂറിലധികം ജിപിമാര്‍ അടച്ചു പൂട്ടല്‍ ഭീഷണി നേരിടുകയാണ്. നിലവില്‍ ആഴ്ചയില്‍ എഴുപത് മണിക്കൂര്‍ വരെയാണ് ജിപിമാര്‍ സേവനം ചെയ്യുന്നത്. ജിപിമാരെ പൂട്ടിക്കുന്ന നടപടി കൂടാതെ യൂണിവേഴ്‌സല്‍ ഹെല്‍ത്ത് ഇന്‍ഷറന്‍സിനെതിരെയും ആറ് വയസില്‍ കുറഞ്ഞ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ ജിപി കെയര്‍ നല്കാനുള്ള തീരുമാനത്തിനെതിരെയും ഡോക്ടര്‍മാര്‍ക്ക് പ്രതിഷേധമുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ജിപിമാര്‍ക്ക് അനുവദിക്കുന്ന ഫണ്ടില്‍ 160 മില്യന്‍ യൂറോയുടെ കുറവ് സംഭവിച്ചതായി ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തി.

ജെയിംസ് റീലി അധികാരത്തില്‍ വന്നതിനു ശേഷമാണ് ഈ തിരിച്ചടി നേരിട്ടത്. ജിപി സേവനത്തിനായി എന്ന പേരില്‍ ഗവണ്‍മെന്റ് നടപ്പിലാക്കുന്ന എല്ലാ പരിഷ്‌ക്കരണ നടപടികളും വിപരീത ഫലമാണ് ഉളവാക്കിയതെന്നും സംഘടന വക്താക്കള്‍ പറയുന്നു. രോഗികള്‍ക്ക് തൃപ്തികരമായ സേവനം നല്‍കുന്ന ജിപിമാരെ ഇങ്ങനെ ബുദ്ധിമുട്ടിലാക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും സംഘടനകള്‍ പറഞ്ഞു. വെയ്റ്റിംഗ് ലിസ്റ്റ് ഇല്ലാതെ രോഗികള്‍ക്ക് കൃത്യസമയത്ത് സേവനം നല്കുന്നത് ജിപിമാര്‍ മാത്രമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അയര്‍ലണ്ടിന്റെ ആരോഗ്യ ബഡ്ജറ്റിന്റെ വെറും മൂന്ന് ശതമാനം മാത്രമാണ് ജിപിമാര്‍ക്കായി നീക്കിവെക്കുന്നത്. 13.2 ബില്യനാണ് അയര്‍ലണ്ടിന്റെ ആകെ ആരോഗ്യ ബഡ്ജറ്റ് ഇതില്‍ 400 മില്യന്‍ യൂറോ മാത്രമാണ് ജിപിമാര്‍ക്കായി അനുവദിച്ചിരിക്കുന്നത്.

Scroll To Top