Monday December 05, 2016
Latest Updates

ജിന്‍സ് ജെ മാനൂരിന് കെ.വി സി യാത്രയയപ്പ് നല്‍കി 

ജിന്‍സ് ജെ മാനൂരിന് കെ.വി സി യാത്രയയപ്പ് നല്‍കി 

ഡബ്ലിന്‍:ആസ്‌ട്രേലിയയിലെ പെര്‍ത്തിലേയ്ക്ക് കുടിയേറുന്ന ഡബ്ലിന്‍ കേരളാ വോളിബോള്‍ ക്ലബ് താരവും,പ്രമുഖ സംഘാടകനുമായ ജിന്‍സ് .ജെ മാനൂരിന് കെ.വി സി ഉജ്വല യാത്രയ്യയപ്പ് നല്‍കി.

2008 ല്‍ ക്ലബിന്റെ ആരംഭ കാലം മുതല്‍ നേതൃത്വനിരയിലെ സജീവാംഗമായിരുന്ന ജിന്‍സ് ഐറിഷ് ലീഗ് മത്സരങ്ങളില്‍ കെ വി സി ജേതാക്കള്‍ ആയപ്പോഴും,യൂ.കെയുടെ വിവിധ ഭാഗങ്ങളില്‍ ജേതാക്കള്‍ ആയപ്പോഴും,കെ വി സിയ്ക്ക് വേണ്ടി മിന്നുന്ന പ്രകടനമാണ് കാഴ്ച്ച വച്ചത്.

കെ വി സിയുടെ പരിശീലന സ്ഥലമായ ഫിംഗ്ലാസ് മാറ്റര്‍ ക്രിസ്റ്റി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ചായിരുന്നു കെ വി സി യുടെ എല്ലാ അംഗങ്ങളും പങ്കെടുത്ത യാത്രയയപ്പ് സമ്മേളനം. 

Scroll To Top