Saturday December 03, 2016
Latest Updates

ജിജി ജോണ്‍സന്‍ കേരളത്തിലേയ്ക്ക് മടങ്ങുന്നു,സീറോ മലങ്കര സഭ ആശംസകള്‍ നേര്‍ന്നു

ജിജി ജോണ്‍സന്‍ കേരളത്തിലേയ്ക്ക് മടങ്ങുന്നു,സീറോ മലങ്കര സഭ ആശംസകള്‍ നേര്‍ന്നു

കില്‍ഡയര്‍ :സീറോ മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സഭയുടെ അയര്‍ലണ്ട് കൂട്ടായ്മയുടെ തുടക്കക്കാരനും സംഘാടകനുമായിരുന്ന ജോണ്‍ ജോണ്‍സന്‍ (ജിജി) അയര്‍ലണ്ടിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു.കഴിഞ്ഞ പത്ത് വര്‍ഷമായി കില്‍ഡയറിലാണ് ജിജി കുടുംബസമേതം താമസിച്ചിരുന്നത്.കില്‍ഡയറിലെ ഇന്ത്യന്‍ സമൂഹ കൂട്ടായ്മകളിലും ജിജി ഒരു സജ്ജീവ സാന്നിധ്യമായിരുന്നു. 
2010 ഫെബ്രുവരി 25നാണ് പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ ഫാ.ഡാനിയേല്‍ കുളങ്ങരയുടെ നേത്രുത്വത്തില്‍ സീറോ മലങ്കര മിഷന്‍ കൂട്ടായ്മ അയര്‍ലണ്ടില്‍ ഔദ്യോഗികമായി ആരംഭിച്ചത്. മിഷന്റെ തുടക്കം മുതല്‍ കമ്മറ്റി അംഗമായും, 2014 ഏപ്രില്‍ മുതല്‍ സെക്രട്ടറിയായും ജിജി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. . 

സെന്റ് മേരീസ് മിഷന്റെ വളര്‍ച്ചയ്ക്ക് ജിജിയുടെ സേവനങ്ങള്‍ നന്ദിയോടെ സ്മരിച്ച  സീറോ മലങ്കര മിഷന്‍ കൂട്ടായ്മ ജിജിക്കും കുടുംബത്തിനും പ്രാര്‍ത്ഥനാമംഗളങ്ങളും നേര്‍ന്നു. 

Scroll To Top